കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു
text_fieldsകാൻസർ രോഗികൾക്കുള്ള തന്റെ മുടി തൽവർ തസ്ലിം കൈമാറുന്നു
മനാമ: കാൻസർ രോഗികൾക്കായി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്ത് തൽവർ തസ്ലിം. ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ മെർച്ചെന്റൈസറായ തസ്ലിം മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ്. ബഹ്റൈൻ കാൻസർ സൊസൈറ്റി ട്രഷറർ യുസഫ് ഫക്രു, സെക്രട്ടറി ദുഅ അൽഖൂർ, കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ എന്നിവർ മുടി സ്വീകരിച്ചു.
ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീമിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.

