കാൻസർ രോഗികൾക്ക് മുടി ദാനം നൽകി
text_fieldsബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുടി കൈമാറുന്നു
മനാമ: കാൻസർ രോഗികൾക്ക് കീമോ തെറപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കാൻ ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് സലീഷ് സോമസുന്ദരൻ മുടി ദാനം ചെയ്തു. ബഹ്റൈനിൽ അൽബന്ധരിൽ ലുലു ലോജിസ്റ്റിക്സിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന സലീഷ് തൃശൂർ വലപ്പാട് സ്വദേശിയാണ്. ബഹ്റൈൻ കാൻസർ സൊസൈറ്റിയുടെ സമർ അഹ്മദ് മുടി സ്വീകരിച്ചു. കാൻസർ കെയർ ഗ്രൂപ്പ് പ്രതിനിധി സുജീഷ് മാടായി സന്നിഹിതനായിരുന്നു. ചുരുങ്ങിയത് 21 സെന്റിമീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലിമിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

