ബഹ്റൈനിൽ ബിസിനസ് ചെയ്യാനാഗ്രഹിക്കുന്ന വിദേശികൾ 10,00,00 ദീനാർ മൂലധനം നിക്ഷേപിക്കണം
text_fieldsമനാമ: ബഹ്റൈനിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശികൾ കുറഞ്ഞത് 10,00,00 ദീനാർ മൂലധനം നിക്ഷേപിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്ന് എം.പിമാർ. മംദൂഹ് അൽ സാലിഹിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് 2001ലെ കമ്പനി നിയമത്തിൽ ഭേദഗതികൾ അവതരിപ്പിച്ചത്. ഇത് പാർലമെന്റിൽ ചർച്ചക്കും ശേഷം വോട്ടിങ്ങും നടക്കും. ബിസിനസിന്റെ ഭൂരിപക്ഷ ഷെയറും വിദേശികളുടേതായിരിക്കുമ്പോഴാണ് ഈ വ്യവസ്ഥ ഏർപ്പെടുത്തേണ്ടതെന്നും ഭേദഗതി പറയുന്നു.
എന്നാൽ, ഈ നിർദേശം നടപ്പാക്കിയാൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ഫഖ്റുവിന്റെ അഭിപ്രായം. ഇത് സാമ്പത്തിക പരിഷ്കരണങ്ങളെ തടസ്സപ്പെടുത്തുമെന്നും അടിസ്ഥാന പദ്ധതികളെ അപകടത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തേക്ക് വിദേശ നിക്ഷേപം അനുവദിക്കുന്ന അനിയന്ത്രിതമായ രീതി ബിസിനസ് മേഖലയെ ദോഷകരമായി ബാധിച്ചതായി ചണ്ടിക്കാട്ടി ബഹ്റൈൻ ചേംബർ ഈ നീക്കത്തെ പിന്തുണക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

