ദോഹ അറബ്-ഇസ്ലാമിക് ഉച്ചകോടി; ഹമദ് രാജാവിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ
text_fieldsശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ദോഹയിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ വ്യക്തിഗത പ്രതിനിധിയായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. പ്രധാനപ്പെട്ട പ്രാദേശിക വിഷയങ്ങളും ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ താൽപര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
ഉച്ചകോടിയിൽ ഇസ്രായേലിനെതിരെ രൂക്ഷ പ്രതികരണവുമായി വിവിധ രാഷ്ട്രനേതാക്കൾ രംഗത്തെത്തിയിരുന്നു. ഐക്യദാർഢ്യത്തിന്റെ അസാധാരണമായ അധ്യായം കുറിച്ച ഉച്ചകോടിയിൽ വഞ്ചനപരവും ഭീരുത്വപൂർണവുമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ തുരങ്കംവെക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. അറബ് മേഖല ഇസ്രായേലിന്റെ സ്വാധീനത്തിന് കീഴിൽവരുമെന്ന സ്വപ്നത്തിലാണ് നെതന്യാഹു. എന്നാലത് ഒരു അപകടകരമായ ഭ്രമം മാത്രമാണെന്നും ഖത്തർ അമീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

