തെരുവുനായുടെ ആക്രമണത്തിൽ സ്ത്രീക്കു പരിക്ക്
text_fieldsമനാമ: കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സ്ത്രീക്കു പരിക്കേറ്റു. മനാമ ഗേറ്റിനടുത്ത് താമസിക്കുന്ന ഷീജ ജോസഫിനാണ് ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ കടിേയറ്റത്. ഇൻഷുറൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ വീടിനടുത്തുതന്നെയുള്ള ഒാഫിസിൽനിന്ന് തിരിച്ചുവരുേമ്പാഴാണ് സംഭവം. ഒരു കാർഷെഡിൽനിന്ന് ഇറങ്ങിവന്ന നാലു നായ്ക്കളാണ് ഇവരെ ആക്രമിച്ചത്. കാലിൽ അഞ്ചിടത്തായി മുറിവുണ്ട്.
ഉടൻതന്നെ സമീപത്തെ ഹെൽത്ത് സെൻററിൽ പിന്നീട് സൽമാനിയ ഹോസ്പിറ്റലിലും എത്തി ചികിത്സ തേടി. ദിവസവും ഹെൽത്ത് സെൻററിൽ എത്തി ഡ്രെസ് ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഷീജയുടെ ഭർത്താവിനുനേരെയും തെരുവുനായുടെ ആക്രമണമുണ്ടായിരുന്നു. ഭീഷണിയായ തുടരുന്ന തെരുവുനായ് ശല്യം പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
