Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുര്‍ആൻ വിജ്ഞാന മത്സരം: വിജയികൾക്ക്​ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി

text_fields
bookmark_border
ഖുര്‍ആൻ വിജ്ഞാന മത്സരം: വിജയികൾക്ക്​ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി
cancel

 മനാമ: ദാറുല്‍ ഈമാൻ കേരള വിഭാഗം കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ഖുര്‍ആൻ വിജ്ഞാന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും  സര്‍ട്ടിഫിക്കറ്റുകളും വിതരണം  ചെയ്തു. 
ഒന്നാം സ്ഥാനം നേടിയ നസീറ ഷംസുദ്ദീന് ഒരു പവന്‍ സ്വര്‍ണ നാണയവും  രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹേബ നജീബിന് 50 ദിനാര്‍ കാഷ്  പ്രൈസും നല്‍കി. 
80 ഓളം പേർ പങ്കെടുത്ത എഴുത്തു പരീക്ഷയിൽ 75 ശതമാനത്തിന്  മുകളില്‍ മാര്‍ക്ക് ലഭിച്ചവർക്ക്​ സര്‍ട്ടിഫിക്കറ്റുകൾ നല്‍കി. 
ജമാല്‍ നദ്​വി ഇരിങ്ങൽ, എം.എം.സുബൈര്‍, സഈദ് റമാദാൻ  നദ്​വി,  സി ഖാലിദ്, ജമീല ഇബ്രാഹീം, ഇ.കെ സലീം എന്നിവര്‍ സമ്മാനങ്ങൾ വിതരണം ചെയ്തു. സജീര്‍ കുറ്റ്യാടി സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - doctors day bahrain gulf news
Next Story