Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വദേശി...

സ്വദേശി ഡോ​ക്ട​ര്‍മാ​ര്‍ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​നം: ക​രാ​ർ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
സ്വദേശി ഡോ​ക്ട​ര്‍മാ​ര്‍ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​നം: ക​രാ​ർ ഒ​പ്പു​വെ​ച്ചു
cancel
camera_alt??????????? ????????????????????? ?????????? ?????????????? ??????????? ??????????? ?????????????????????

മ​നാ​മ: ത​ദ്ദേ​ശീ​യ​രാ​യ 80 ഡോ​ക്ട​ര്‍മാ​ര്‍ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍കി തൊ​ഴി​ല്‍ ന​ല്‍കാ​ന്‍ സ​ഹ​ ക​ര​ണ​ക്ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു. ‘തം​കീ​ന്‍’ തൊ​ഴി​ല്‍ ഫ​ണ്ട്, ഗ​ള്‍ഫ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും പ​രി​ശീ​ല​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ല​ഫ്. ജ​ന​റ​ല്‍ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ, ആ​രോ​ഗ്യ​മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് എ​ന്നി​വ​രാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്.

തം​കീ​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡോ. ​ഇ​ബ്രാ​ഹിം ജ​നാ​ഹി, ഗ​ള്‍ഫ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഖാ​ലി​ദ് ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍ ഊ​ഹ്​​ലി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ത​ദ്ദേ​ശീ​യ​രാ​യ 80 ഡോ​ക്ട​ര്‍മാ​ര്‍ക്ക് ക്ലി​നി​ക്ക​ൽ മാ​സ്​​റ്റേ​ഴ്​​സ്​ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ഫാ​മി​ലി മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ലെ ക്ലി​നി​ക്ക​ല്‍ ഡി​േ​പ്ലാ​മ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ നേ​ടു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കും. ത​ദ്ദേ​ശീ​യ തൊ​ഴി​ല്‍ശ​ക്തി ശ​രി​യാ​യ വി​ധ​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​വ​ഴി രാ​ജ്യ​ത്തി​ന് ഏ​റെ നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന് ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ശേ​ഷം ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം അ​ലി അ​ന്ന​വാ​ഖി​ദ വ്യ​ക്ത​മാ​ക്കി. ബ​ഹ്റൈ​ന്‍ ആ​രോ​ഗ്യ പ​ദ്ധ​തി (2016--2025) യി​ല്‍ ത​ദ്ദേ​ശീ​യ തൊ​ഴി​ല്‍ശ​ക്തി​യു​ടെ വ​ള​ര്‍ച്ച​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdoctors
News Summary - doctors-bahrain-gulf news
Next Story