നോമ്പുകാരനായി മരിക്കുമോ?...
text_fieldsസി.എം.എസ് പെരുമ്പിലാവ്
'റബ്ബേ... നിനക്കുവേണ്ടി ഞാൻ നോമ്പു നോറ്റു, നിെൻറ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് തുറന്നു' എന്ന് റബ്ബിനോട് പറഞ്ഞ് നോമ്പുതുറക്കാൻ, മധുവൂറും ഈന്തപ്പഴം അധരങ്ങളിലെത്താൻ ഏതാനും നിമിഷങ്ങൾ മാത്രം. മഗ്രിബ് ബാങ്ക് മുഴങ്ങാൻ 15 മിനിറ്റുകൾ മാത്രം ബാക്കി. രാവിലെ മുതൽ പകലിെൻറ കാഠിന്യ കിരണങ്ങളേറ്റ് ശരീരം തളർന്ന് അവശരായി. കൂടെയുള്ള അഞ്ചുപേരും തഥൈവ. കാരണം നാട്ടിലെ ചൂടിനേക്കാൾ ശക്തിയുണ്ടല്ലോ വിദേശത്തെ ചൂടിന്.
കണ്ഠനാളം വറ്റി ഒരു തുള്ളി ഉമനീരിനായി നാഥെൻറ കൃപാകടാക്ഷം കൊതിച്ച നിമിഷം! റബ്ബേ... എന്ന് ചിലപ്പോൾ മനസ്സിൽ തട്ടി വിളിച്ച വിളി; ജീവിതത്തിൽ ആദ്യമായിട്ടാവും നോമ്പ് എടുത്ത് തളർന്ന് പരവശനായി ബോധംകെട്ടു വീണ അവസ്ഥ. ഏകദേശം 16 മണിക്കൂറോളം നോമ്പുണ്ടാകും.
ജോലിചെയ്യുന്ന സ്ഥലത്തുനിന്ന് നാലു മിനിറ്റ് ദൂരം നടക്കാനുള്ള പള്ളിയിലേക്ക് കൂട്ടുകാരെൻറ തോളിൽ കൈയിട്ട് നടക്കാൻ ശ്രമിക്കുന്നു. സാധ്യമല്ല. തളർന്ന് ഞാൻ താഴെ ഇരുന്നു. കൂട്ടുകാർ എന്നെ എടുക്കാൻ ശ്രമിക്കുന്നു. എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. ഞാൻ പറഞ്ഞു; എനിക്ക് വെള്ളം വേണം. ഞാൻ നോമ്പുകാരനായി മരിക്കുമോ എന്നുവരെ ചിന്തിച്ചു.
അവർ പറയുന്നുണ്ട്; ബാങ്ക് വിളിക്കാൻ വെറും മിനിറ്റുകൾ മാത്രമെന്ന്. ബദ്റിെൻറ രണാങ്കണത്തിൽ സത്യത്തിനുവേണ്ടി പോരാട്ടം നടക്കുമ്പോൾ ദിവസങ്ങളോളം പട്ടിണി കിടന്ന് വയറൊട്ടിയ നിലയിൽ എെൻറ ഹബീബും സഹാബികളും ഇതിനേക്കൾ നൂറുമടങ്ങ് സഹിച്ചിട്ടുണ്ടാവും എന്ന് ഓർക്കാതെ പോയില്ല. അവർ ലോകത്ത് തൗഹീദിനുവേണ്ടി പൊരുതുന്നു. ഞാൻ എെൻറ സ്വശരീരത്തിനുവേണ്ടി മാത്രമാണ് എന്നോർക്കുമ്പോൾ ഇതിൽ എന്ത് അത്ഭുതം!
പിന്നെ അവിടെ സംഭവിച്ചത്. അവിടെയുള്ളവർക്കും റബിനും അറിയാം. ഞാൻ അന്ന് ഷാർജയിൽ ഖോർഫുഖാനിൽ ജോലിചെയ്യുന്ന സമയമാണ്. ചില സാങ്കേതിക കാരണങ്ങൾകൊണ്ട് പുറത്ത് പണിയെടുക്കേണ്ടിവന്ന നാളത്തെ അനുഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

