ഗാർഹിക തൊഴിലാളികൾക്ക് ഗോസിയിൽ വന്ന മാറ്റങ്ങൾ ബാധകമാണോ
text_fieldsഗോസിയിൽ വന്ന മാറ്റങ്ങളെപ്പറ്റി കഴിഞ്ഞ ആഴ്ചകളിൽ ഹെൽപ് ഡെസ്ക് കോളത്തിൽ വായിച്ചു. ഈ മാറ്റങ്ങൾ ഗാർഹിക തൊഴിലാളികൾക്ക് ബാധകമാണോ
റജീന
• ഗാർഹിക തൊഴിലാളികൾക്ക് ഇപ്പോൾ ഗോസി ബാധകമല്ല. അതുകൊണ്ട് ഗോസിയിൽ വരുത്തിയ മാറ്റങ്ങളും അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ഗാർഹിക തൊഴിലാളികൾക്ക് അവർ പിരിഞ്ഞുപോകുമ്പോൾ ലഭിക്കേണ്ട ആനുകൂല്യമായ ലീവിങ് ഇൻഡമിനിറ്റി തൊഴിലുടമ തന്നെ നൽകണം. തൊഴിൽ നിയമപ്രകാരം ഗാർഹിക തൊഴിലാളികൾക്ക് ലിവിങ് ഇൻഡമിനിറ്റി ലഭിക്കാൻ അർഹതയുണ്ട്. അതുപോലെ ഇപ്പോൾ ഗാർഹിക തൊഴിലാളികൾക്ക് ഒരു ഇൻഷുറൻസ് നിലവിലുണ്ട്. ഇത് ഓപ്ഷൻ ആണ്. തൊഴിലുടമയാണ് ഇത് എടുക്കേണ്ടത്.
? തൊഴിൽ കോടതിയിൽ പരാതി നൽകാൻ സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ
ഒരു വായനക്കാരൻ
തൊഴിൽ തർക്കങ്ങളുടെ കേസുകൾ ഒരു വർഷത്തിനകം ഫയൽ ചെയ്യണം. അതുകഴിഞ്ഞാൽ ഇത്തരം കേസുകൾ കോടതി സ്വീകരിക്കുകയില്ല. നഷ്ടപരിഹാരത്തിനുള്ള കേസുകൾ തൊഴിൽ കരാർ റദ്ദ് ചെയ്ത് മുപ്പത് ദിവസത്തിനകം നൽകണം. അതായത് കരാർ റദ്ദ് ചെയ്തത് നിയമപരമല്ലെന്ന് തോന്നിയാൽ 30 ദിവസത്തിനകം നഷ്ടപരിഹാരത്തിനുള്ള പരാതി കോടതിയിൽ നൽകണം.
തൊഴിലാളികൾക്ക് നേരിട്ട് കേസ് കൊടുക്കാം. പക്ഷേ, കോടതി നടപടിക്രമങ്ങൾ അറബി ഭാഷയിലായിരിക്കും. അതുകൊണ്ട് ഒരു ബഹ്റൈനി അഭിഭാഷകൻ മുഖേന കേസ് കൊടുക്കുന്നതായിരിക്കും നല്ലത്. ഇപ്പോൾ ഒരു പരിധിവരെ എൽ.എം.ആർ.എയുടെ സഹായം തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. എൽ.എം.ആർ.എ സെഹ്ല ഓഫീസിൽ ഇതിനുള്ള സംവിധാനമുണ്ട്. അത് ഉപയോഗപ്പെടുത്തണം. തൊഴിൽ കേസ് കൊടുക്കാൻ തൊഴിലാളി ഇവിടെ നിൽക്കണമെന്നില്ല. ഒരു ബഹ്റൈനി അഭിഭാഷകന് പവർ ഓഫ് അറ്റോണി കൊടുത്താൽ അദ്ദേഹം കേസ് നടത്തും. ആവശ്യമുള്ള രേഖകൾ നൽകിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

