Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം പ്രാ​വു​ക​ളെ വ​ള​ർ​ത്ത​രു​ത്; ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

text_fields
bookmark_border
വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം പ്രാ​വു​ക​ളെ വ​ള​ർ​ത്ത​രു​ത്; ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം പ്രാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന​തും അ​വ​യ്ക്ക് തീ​റ്റ ന​ൽ​കു​ന്ന​തും വി​മാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക് വ​ൻ ഭീ​ഷ​ണി​യാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ്. ഹി​ദ്ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മേ​ധാ​വി കേ​ണ​ൽ ഡോ. ​ഒ​സാ​മ ബ​ഹ​ർ ആ​ണ് 'അ​ൽ അ​മ​ൻ' സോ​ഷ്യ​ൽ മീ​ഡി​യ പ്രോ​ഗ്രാ​മി​ലൂ​ടെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം പ്രാ​വു​ക​ളു​ണ്ടെ​ന്നും ഇ​വ​യു​ടെ ക്ര​മ​ര​ഹി​ത​മാ​യ പ​റ​ക്ക​ൽ വി​മാ​ന​ങ്ങ​ൾ പ​റ​ന്നു​യ​രു​മ്പോ​ഴും ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ഴും 'ബേ​ർ​ഡ് സ്ട്രൈ​ക്കി​ന്' കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 150 അ​ടി​യി​ൽ താ​ഴെ ഉ​യ​ര​ത്തി​ൽ പ്രാ​വു​ക​ൾ കൂ​ട്ട​മാ​യി പ​റ​ക്കു​ന്ന​ത് അ​തു​വ​ഴി ക​ട​ന്നു പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള വി​മാ​ന​ത്തി​ലി​ടി​ച്ച് എ​ൻ​ജി​നു​ക​ളെ ത​ക​രാ​റി​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ലോ​ക​മെ​മ്പാ​ടും ബേ​ർ​ഡ് സ്ട്രൈ​ക്കു​ക​ൾ മൂ​ലം പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 1.5 ബി​ല്യ​ൺ ഡോ​ള​റി​ന്റെ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. കൂ​ടാ​തെ പ്രാ​വു​ക​ളു​ടെ തൂ​വ​ലു​ക​ൾ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കും അ​ല​ർ​ജി​ക്കും കാ​ര​ണ​മാ​കും. ഇ​വ​യു​ടെ കാ​ഷ്ഠം എ.​സി യൂ​നി​റ്റു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് വ​ഴി ഇ-​കോ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള 50ഓ​ളം രോ​ഗ​ങ്ങ​ൾ പ​ട​രാ​നും സാ​ധ്യ​ത​യു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ മ​റ്റോ പ്രാ​വു​ക​ൾ​ക്ക് തീ​റ്റ ന​ൽ​കു​ന്ന​വ​ർ​ക്ക് മു​നി​സി​പ്പാ​ലി​റ്റി വ​ൻ​തു​ക പി​ഴ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​നു​ഷ്യ​ജീ​വ​നേ​ക്കാ​ൾ വ​ലു​ത​ല്ല പ്രാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന വി​നോ​ദ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​ള്ള പ​ക്ഷി ശ​ല്യം കു​റ​ക്കു​ന്ന​തി​നാ​യി ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി വി​ദ​ഗ്ധ പ​ഠ​ന​ത്തി​ന് നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain airportPigeonsOfficialsgulf news malayalam
News Summary - Do not raise pigeons near the airport; officials issue strict warning
Next Story