കുട്ടികൾക്ക് വാക്സിൻ നൽകാൻ മറക്കരുത്
text_fieldsമനാമ: കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിനും ബൂസ്റ്റർ ഡോസും നൽകുന്നതിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ അസി. അണ്ടർ സെക്രട്ടറിയും വാക്സിനേഷൻ കമ്മിറ്റി അധ്യക്ഷയുമായ ഡോ. മർയം അൽ ഹജ്രി പറഞ്ഞു. മൂന്ന് മുതൽ 17 വയസ്സുള്ള കുട്ടികൾക്കും ഇപ്പോൾ വാക്സിൻ നൽകുന്നുണ്ട്. ദേശീയ വാക്സിനേഷൻ കാമ്പയിെൻറ ലക്ഷ്യം കൈവരിക്കുന്നതിന് കുട്ടികൾക്ക് വാക്സിൻ നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അവർ ഓർമിപ്പിച്ചു. ശരീരത്തിെൻറ പ്രതിരോധ ശേഷി ഉയർത്തുന്നതിൽ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് ദേശീയ, അന്തർദേശീയ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതായി അവർ ചൂണ്ടിക്കാട്ടി. വാക്സിനേഷെൻറ നിർണായക ഘടകമാണ് ബൂസ്റ്റർ ഡോസ് എന്നും ഒന്നും രണ്ടും ഡോസുകളെപ്പോലെ പ്രധാനമാണ് ഇതെന്നും അവർ പറഞ്ഞു.
കുട്ടികൾക്ക് വാക്സിൻ നൽകുന്നതിൽ രക്ഷിതാക്കളുടെ സന്നദ്ധതയാണ് മുഖ്യം. അർഹരായ മുഴുവൻ ആളുകൾക്കും സമ്പൂർണ വാക്സിനേഷനിലൂടെ കൈവരിക്കുന്ന സാമൂഹിക പ്രതിരോധ ശേഷി രോഗവ്യാപനം കുറക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിെൻറ പ്രാധാന്യം ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

