മറക്കരുത് മുൻകരുതൽ
text_fieldsനാഷനൽ മെഡിക്കൽ ടീം അംഗങ്ങൾ നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ഇൗദ് ആഘോഷ ദിനങ്ങളിൽ കോവിഡ് മുൻകരുതൽ പാലിക്കുന്നതിൽ ജാഗ്രത വേണമെന്ന് ഒാർമിപ്പിച്ച് നാഷനൽ മെഡിക്കൽ ടീം. കൂടിച്ചേരലുകൾ ഒഴിവാക്കി നിശ്ചയദാർഢ്യത്തോടെ കോവിഡ് മഹാമാരിയെ അതിജീവിക്കാൻ കഴിയുമെന്നും അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ ബഹ്റൈന് വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. 100 പേരിലെ വാക്സിൻ ഡോസിെൻറ ശരാശരിയിൽ ലോകത്ത് നാലാം സ്ഥാനത്താണ് ബഹ്റൈൻ. കോവിഡ് പരിശോധനകളുടെ കാര്യത്തിൽ ആറാമതാണ് രാജ്യത്തിെൻറ സ്ഥാനം.
ലോകത്ത് വലിയ അളവിൽ റാൻഡം ടെസ്റ്റ് നടത്തുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. പിന്തുടരുക, പരിശോധിക്കുക, ചികിത്സിക്കുക എന്ന നയമാണ് രാജ്യം സ്വീകരിക്കുന്നത്. ഇൗ രീതി ഫലപ്രദമാണെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. വാക്സിൻ സ്വീകരിക്കാൻ അർഹരിൽ 71 ശതമാനം പേർക്കാണ് ചൊവ്വാഴ്ച വരെ നൽകിയത്. മൊത്തം ജനസംഖ്യയുടെ 54 ശതമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നാളുകളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഒാരോ വ്യക്തിയും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ലഫ്. കേണൽ ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. കുടുംബത്തിെൻറയും സമൂഹത്തിെൻറയും ആരോഗ്യം സംരക്ഷിക്കാൻ എല്ലാവരുടെയും ജാഗ്രത അനിവാര്യമാണ്. മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് കോവിഡ് കേസുകൾ ഉയരാൻ കാരണം. നിലവിലുള്ള കോവിഡ് കേസുകളിൽ അധികവും വീടുകളിലെ കൂടിച്ചേരലുകളിലൂടെ സംഭവിച്ചതാണ്. എത്രകാലമെടുത്താലും വൈറസിനെ തുടച്ചുനീക്കുന്നതുവരെ മുൻകരുതൽ നിർദേശങ്ങളോട് പൂർണ പ്രതിബദ്ധത എല്ലാവരും കാണിക്കണം.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് രോഗവ്യാപനം തടയാൻ നല്ല മാർഗമാണ്. വൈറസ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ ഗുരുതരമാകാതിരിക്കാനും ഇത് സഹായിക്കും. പ്രതിരോധ മാർഗങ്ങൾ ലളിതവും നിസ്സാരവുമാണ്. പക്ഷേ, അത് പാലിക്കുന്നതിനുള്ള നിശ്ചയദാർഢ്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് കുത്തിവെപ്പിെൻറ ലക്ഷ്യമെന്ന് ഡോ. ജമീല അൽ സൽമാൻ പറഞ്ഞു. കുത്തിവെപ്പെടുത്തശേഷം മുൻകരുതൽ പാലിക്കാത്തതിനെതിരെ അവർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

