ട്രെയിലറുകൾ നിർത്തിയിടുന്നത് പ്രദേശവാസികൾക്ക് പ്രയാസമുണ്ടാക്കുന്നതായി പരാതി
text_fieldsമനാമ: ഈസ്റ്റ് എകറിൽ ട്രെയിലറുകൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്ക് അടക്കമുള്ള പ്രയാസങ്ങൾക്ക് വഴിവെക്കുന്നതായി പ്രദേശവാസികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് പരാതിയുയർന്നതിനെ തുടർന്ന് പാർലമെന്റ് സമിതി അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.
എജുക്കേഷൻ ഏരിയക്ക് മുന്നിലും ഈസ്റ്റ് എകറിലും ട്രെയിലറുകൾ നിർത്തിയിടുന്നത് ജനങ്ങൾ കൂട്ടം കൂടുന്നതിനും റോഡ് ബ്ലോക്കാകുന്നതിനും ഇടയാക്കുന്നതായും ബോധ്യമായിട്ടുണ്ട്.
ചെറു റോഡുകളിൽ ട്രെയിലറുകൾ നിരന്തരമായി സഞ്ചരിക്കുന്നതിനാൽ റോഡ് വേഗത്തിൽ കേടുവരാനും ഇടയാകുന്നുണ്ട്. ജനവാസ പ്രദേശങ്ങളോട് ചേർന്ന ഒഴിഞ്ഞ ഇടങ്ങളിൽ ഇവ നിർത്തിയിടുന്നത് പ്രദേശവാസികൾക്ക് പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നതായും അതിനാൽ എത്രയും വേഗം ബന്ധപ്പെട്ടവർ പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.