ഡി.എം.സി വാർഷികവും 10 ചാപ്റ്ററുകളുടെ ഉദ്ഘാടനവും നടത്തി
text_fieldsഡിസ്ട്രസ് മാനേജ്മെൻറ് കലക്ടിവിൻെറ വാർഷികാഘോഷത്തിൽനിന്ന്
മനാമ: ഡൽഹി ആസ്ഥാനമായ സാമൂഹിക ജീവകാരുണ്യ സന്നദ്ധ സേവന സംഘടനയായ ഡിസ്ട്രസ് മാനേജ്മെൻറ് കലക്ടിവി (ഡി.എം.സി)െൻറ വാർഷികവും വിവിധ രാജ്യങ്ങളിലായി 10 ചാപ്റ്ററുകളുടെ ഉദ്ഘാടനവും ബഹ്ൈറൻ മീഡിയ സിറ്റിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായി.
റെയിൽവേ അസിസ്റ്റൻറ് കമീഷണർ ടി.എസ്. ഗോപകുമാർ വിശിഷ്ടാതിഥിയായി. ഡി.എം.സി ചെയർപേഴ്സൺ അഡ്വ. ദീപ ജോസഫ് അധ്യക്ഷതവഹിച്ചു. യു.എസ്.എ, കാനഡ, യു.കെ, ഫ്രാൻസ്, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, അബൂദബി, ദുബൈ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ ഡി.എം.സിയുടെ ചാപ്റ്ററുകൾ ആരംഭിച്ചതായി ഗ്ലോബൽ കോഒാഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
ഡി.എം.സി ബഹ്റൈൻ ചാപ്റ്റർ ചീഫ് കോഒാഡിനേറ്ററായി സാമൂഹിക പ്രവർത്തകനായ സാനി പോളും ജോ. കോഒാഡിനേറ്റർമാരായി റൈസൺ വർഗീസ്, നവീൻ നമ്പ്യാർ എന്നിവരും ചുമതലയേറ്റു.
ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധരായ ആർക്കും ഈ കൂട്ടായ്മയിൽ അണിചേരാമെന്ന് സാനി പോൾ പറഞ്ഞു. സംഘടന ജനറൽ സെക്രട്ടറി ജയരാജ് നായർ സ്വാഗതവും പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. മാധവൻ നന്ദിയും പറഞ്ഞു.വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിവിധ നൃത്തനൃത്യങ്ങളും ലൈവ് ഓർക്കസ്ട്രയും നാടൻപാട്ടുകളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

