ദീപാവലി സന്തോഷം ലുലുവിൽ; ‘ലുലു വാലി ദീവാലി’ ആഘോഷങ്ങൾക്ക് ദാന മാളിൽ തുടക്കം
text_fieldsലുലു വാലി ദീവാലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽനിന്ന്
മനാമ: ബഹ്റൈൻ ലുലു ഹൈപ്പർമാർക്കറ്റിന്റെ വാർഷിക ദീപാവലി ആഘോഷമായ ‘ലുലു വാലി ദീവാലി’ക്ക് ദാന മാളിൽ പ്രൗഢോജ്വല തുടക്കം. പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ ദീപാവലി മേള ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് ഉദ്ഘാടനം നിർവഹിച്ചു. നവംബർ 8 വരെ നീണ്ടുനിൽക്കുന്ന മേളയിൽ പരമ്പരാഗത ദീപാവലി പലഹാരങ്ങൾ, വസ്ത്രങ്ങൾ, ഹോം ഡെക്കറേഷൻ ഇനങ്ങൾ എന്നിവയ്ക്ക് ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
ലുലു റീട്ടെയിൽ ഡയറക്ടർ ജുസർ രൂപവാല, സാമൂഹിക പ്രവർത്തകർ, വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
65-ലധികം ഇനം ദീപാവലി സ്വീറ്റ്സും, 20-ലേറെ മറ്റ് തരം പലഹാരങ്ങളും മേളയിൽ ലഭ്യമാണ്. പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനും നിങ്ങളുടെ ഓഫീസുകളിലെ ആഘോഷങ്ങളിൽ ഭാഗമാക്കാനും പാകത്തിൽ പ്രത്യേക ഗിഫ്റ്റ് ഹാംപറുകളും സ്വീറ്റ് ബോക്സുകളും സജ്ജീകരിച്ചിട്ടുണ്ട്.
ആകർഷകമായ പരമ്പരാഗത വസ്ത്രങ്ങളും ദീപാവലി പ്രമാണിച്ചുള്ള പ്രത്യേക ഡിസ്കൗണ്ട് ഓഫറുകളും ലുലുവിൽ ലഭ്യമാണ്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പുതിയ തുടക്കത്തിന്റെയും ഉത്സവമായ ദീപാവലിയുടെ തനിമ ചോരാതെ ബഹ്റൈനിൽ ആഘോഷിക്കാൻ അവസരമൊരുക്കിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രയത്നത്തെ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് പ്രശംസിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപ്പന്നങ്ങളും ആനുകൂല്യങ്ങളും നൽകി ദീപാവലി ആഘോഷങ്ങൾ കൂടുതൽ മനോഹരമാക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് ജൂസർ രൂപവാല വ്യക്തമാക്കി.

