കോവിഡ് പ്രോട്ടോകോള് പാലിച്ച് പാഠപുസ്തക വിതരണം തുടങ്ങി
text_fieldsസര്ക്കാര് സ്കൂളുകളില് പാഠപുസ്തക വിതരണം ആരംഭിച്ചപ്പോൾ
മനാമ: കോവിഡ് പ്രോട്ടോകോള് പാലിച്ച് വിവിധ സര്ക്കാര് സ്കൂളുകളില് പാഠപുസ്തക വിതരണം ആരംഭിച്ചു. മുഴുവന് വിദ്യാര്ഥികള്ക്കും പുസ്തകങ്ങള് എത്തിക്കാനാണ് തീരുമാനം. സാമൂഹിക അകലം പാലിച്ചും ആള്ക്കൂട്ടം പരമാവധി ചുരുക്കിയുമാണ് വിതരണം. അധ്യാപകര്, വിദ്യാര്ഥികള്, ജീവനക്കാര്, രക്ഷിതാക്കള് എന്നിവരുടെ സുരക്ഷയും ആരോഗ്യവും പാലിച്ചായിരിക്കും വിതരണം. ഇതുമായി ബന്ധപ്പെട്ട് നല്കിയ നിര്ദേശങ്ങള് കര്ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും സംവിധാനമേര്പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

