ഇഫ്താർ കിറ്റ് വിതരണം: കാപിറ്റൽ ഗവർണർ വിലയിരുത്തി
text_fieldsകാപിറ്റൽ ഗവർണർ ഇഫ്താർ കിറ്റ് വിതരണച്ചടങ്ങിൽ
മനാമ: വിവിധ അസോസിയേഷൻ വഴി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നതിെൻറ പുരോഗതി കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ വിലയിരുത്തി. പ്രതിദിനം 500 ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. അസോസിയേഷനുകൾ കോവിഡ് മുൻകരുതൽ പാലിച്ച് അർഹരായ കുടുംബങ്ങൾക്ക് ഇൗ കിറ്റുകൾ നൽകും.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കിറ്റ് വിതരണം പ്രധാനപ്പെട്ട ജീവകാരുണ്യ പ്രവർത്തനമാണെന്ന് ഗവർണർ പറഞ്ഞു. പദ്ധതിയുമായി സഹകരിക്കുന്ന അസോസിയേഷനുകൾ, ക്ലബുകൾ എന്നിവക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ദിശ സെൻറർ റമദാൻ മത്സരങ്ങൾ തുടങ്ങി
മനാമ: ദിശ സെൻറർ സംഘടിപ്പിക്കുന്ന റമദാൻ ഓൺലൈൻ മത്സരങ്ങൾക്ക് തുടക്കമായി. 'ഖുർആൻ മാനവരാശിയുടെ വേദഗ്രന്ഥം' തലക്കെട്ടിൽ പ്രശ്നോത്തരിയും എെൻറ റമദാൻ അനുഭവങ്ങൾ എന്ന വിഷയത്തിൽ പ്രസംഗമത്സരവുമാണ് നടക്കുക. പ്രസംഗമത്സരത്തിന് പങ്കെടുക്കാൻ താൽപര്യമുള്ളവർ മേയ് രണ്ടിന് മുമ്പ് മൂന്ന് മുതൽ അഞ്ചു മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോ റെക്കോഡ് ചെയ്ത് അയക്കണം. ഇരുമത്സരങ്ങളിലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 39405069, 33373214, 39861386 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

