ബി.കെ.എസ്.എഫ് കിറ്റ് വിതരണം ആരംഭിച്ചു
text_fieldsബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ്ലൈൻ കിറ്റ് സമാഹരണം കൺവീനർ ഹാരിസ് പഴയങ്ങാടി, ചാരിറ്റി കൺവീനർ അൻവർ കണ്ണൂരിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്യുന്നു
മനാമ: കോവിഡ് മഹാമാരിയിൽ പ്രയാസമനുഭവിക്കുന്നവർക്കായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കമ്യൂണിറ്റി ഹെൽപ്ലൈൻ ടീം 'ഒരു കിറ്റ് ഒരു കൈത്താങ്ങ്'എന്ന സന്ദേശവുമായി നടത്തുന്ന ഭക്ഷ്യധാന്യ കിറ്റ് സമാഹരണത്തിെൻറ ഉദ്ഘാടനം കൺവീനർ ഹാരിസ് പഴയങ്ങാടി ചാരിറ്റി കൺവീനർ അൻവർ കണ്ണൂരിന് കിറ്റ് നൽകി നിർവഹിച്ചു. മനാമ കെ സിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ബി.കെ.എസ്.എഫ് രക്ഷാധികാരികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നജീബ് കടലായി എന്നിവർ പെങ്കടുത്തു. നുബിൻ അൻസാരി, സൈനൽ കൊയിലാണ്ടി,
നജീബ് കണ്ണൂർ, നൗഷാദ് പൂനൂർ എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലയിലുള്ള അർഹതപ്പെട്ടവർക്ക് കിറ്റുകൾ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. കിറ്റുകൾ നൽകിയ സുമനസ്സുകൾക്ക് ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ് ലൈൻ നന്ദിയർപ്പിച്ചു. കിറ്റുകൾ ആവശ്യമുള്ളവർക്ക് 39614255, 33614955, 38899576, 33040446 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

