Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
മനാമ: നാലു വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂളുകൾക്ക് വിതരണം ചെയ്തു.അറബിക്, ഇസ്ലാമിക വിദ്യാഭ്യാസം, ബഹ്റൈൻ ചരിത്രവും ഭൂമിശാസ്ത്രവും, പൗരത്വ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലെ 1,41,000 പാഠപുസ്തകങ്ങളാണ് നൽകിയതെന്ന് സ്വകാര്യ വിദ്യാഭ്യാസ ആക്ടിങ് ഡയറക്ടർ അമൽ അൽ കാബി പറഞ്ഞു.
സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിെൻറ ഭാഗമായാണ് ഇൗ നടപടി.പുസ്തകങ്ങൾ വിതരണം ചെയ്യുേമ്പാൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് സ്വകാര്യ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

