ഇന്ത്യൻ സോഷ്യൽ ഫോറം ഭക്ഷണ കിറ്റ് വിതരണം ചെയ്തു
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം ഭക്ഷണ കിറ്റ് വിതരണം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: കോവിഡ് രണ്ടാം തരംഗം മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് വെൽഫെയർ ടീം ക്യാപ്റ്റൻ സക്കീർ ഹുസൈന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ് മഞ്ചേശ്വരം, അഷ്റഫ് എന്നിവർ പെങ്കടുത്തു. പ്രയാസം നേരിടുന്ന നിരവധി പേർക്ക് കിറ്റുകൾ നൽകി. പരിപാടിയുമായി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിക്കുന്നതായും ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അറിയിച്ചു.

