Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദിശ സെന്‍റർ ഈദ് സുഹൃദ്...

ദിശ സെന്‍റർ ഈദ് സുഹൃദ് സംഗമം

text_fields
bookmark_border
ദിശ സെന്‍റർ ഈദ് സുഹൃദ് സംഗമം
cancel
camera_alt

ദിശ സെന്‍റർ മുഹറഖ് അൽ ഇസ്​ലാഹ് ഹാളിൽ സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമത്തിൽ സഈദ് റമദാൻ നദ്‌വി ഈദ് സന്ദേശം നൽകുന്നു

Listen to this Article

മനാമ: ദിശ സെന്‍റർ ബഹ്‌റൈൻ, ഫ്രൻഡ്​സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്​ലാഹ് ഹാളിൽ നടന്ന പരിപാടിയിൽ ഫ്രൻഡ്​സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ്​ സഈദ് റമദാൻ നദ്‌വി ഈദ് സന്ദേശം നൽകി.

മാനവിക സാഹോദര്യത്തിന്റെ ആഘോഷമാണ് ബലിപെരുന്നാൾ എന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നതുപോലും ദൈവസ്മരണക്ക് മുന്നിൽ സമർപ്പിക്കാനുള്ള സന്ദേശമാണ് ഈദ് നൽകുന്നത്. മനുഷ്യർ തമ്മിലുള്ള സാഹോദര്യവും ഐക്യവുമാണ്​ എല്ലാ ആഘോഷങ്ങളിലൂടെയും സംഭവിക്കേണ്ടത്. എല്ലാ മതങ്ങളും ആദർശങ്ങളും മനുഷ്യനു പകർന്നുനൽകുന്നത് ഇത്തരം പാഠങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ പരിപാടിക്ക് കൊഴുപ്പേകി. അറബി ഗാനം, സംഘഗാനം, നൃത്തം, സംഘനൃത്തം തുടങ്ങി കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കാണികൾക്ക് വേറിട്ട അനുഭവമായി. അമൽ സുബൈറി​ന്റെ പ്രാർഥനഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ദിശ ഡയറക്ടർ അബ്ദുൽ ഹഖ് സ്വാഗതവും മനാമ ഏരിയ കൺവീനർ ഷമീം നന്ദിയും പറഞ്ഞു. ഫ്രൻഡ്​സ്​ ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്‍റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ് എന്നിവർ സംബന്ധിച്ചു. സംഘാടക സമിതി അംഗങ്ങളായ ജലീൽ, ഫസലു റഹ്മാൻ, ഗഫൂർ മൂക്കുതല, നൗഷാദ്, സമീറ നൗഷാദ്, ഷമീം, റഷീദ സുബൈർ, നസീല ഷഫീക്, സലാം, നാസർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Sangam
News Summary - Disha Center Eid Sangam
Next Story