Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅവശ്യ...

അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില പിടിച്ചുനിർത്താൻ സാധിച്ചെന്ന് മന്ത്രിസഭ

text_fields
bookmark_border
അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില പിടിച്ചുനിർത്താൻ   സാധിച്ചെന്ന് മന്ത്രിസഭ
cancel

മ​നാ​മ: അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും വി​ല​നി​ല​വാ​രം വ​ർ​ധി​ക്കാ​തി​രി​ക്കാ​നും എ​ടു​ത്ത ന​ട​പ​ടി​ക​ൾ​ മ​ന്ത്രി​സ​ഭ ച​ർ​ച്ച​ചെ​യ്​​തു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു കാ​ബി​ന​റ്റ്​ യോ​ഗം.

ചി​ല ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ണ്ടാ​യ വി​ല​വ​ർ​ധ​ന ബ​ഹ്​​റൈ​ൻ മാ​ർ​ക്ക​റ്റി​ലും സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. അ​വ​ശ്യ വ​സ്​​തു​ക്ക​ളു​ടെ വി​ല പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കാ​ബി​ന​റ്റ്​ പ്ര​ശം​സി​ച്ചു. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​സൂ​ചി​ക പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും ചി​ല മേ​ഖ​ല​ക​ളി​ൽ മു​​​മ്പെ​ങ്ങും കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള വ​ള​ർ​ച്ച​യു​ണ്ടാ​യ​താ​യും വി​ല​യി​രു​ത്തി.

സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജും ബ​ജ​റ്റ്​ സ​ന്തു​ല​ന പ​ദ്ധ​തി​യും ശ​രി​യാ​യ ദി​ശ​യി​ലാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്നാ​ണ്​ പോ​യ​വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ദേ​ശീ​യ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ 83.1 ശ​ത​മാ​ന​വും എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ൽ​നി​ന്നാ​ണെ​ന്ന​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ക​രു​ത്തു​പ​ക​ർ​ന്നു. എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളി​ൽ ക​രു​ത്ത്​ ന​ൽ​കു​ന്ന പ്ര​ക​ട​ന​മാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ​ത്. 2013നു​ശേ​ഷ​മു​ള്ള ശ​ക്ത​മാ​യ വ​ള​ർ​ച്ച​നി​ര​ക്കാ​ണി​ത്.

അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ അ​റ​ബ്​ ലീ​ഗ്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ കാ​ബി​ന​റ്റ്​ പ്ര​ശം​സി​ച്ചു. 2023-2024 വ​ർ​ഷ​ത്തെ ദേ​ശീ​യ ബ​ജ​റ്റ്​ അം​ഗീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​ത​ല സാ​മ്പ​ത്തി​ക സ​മി​തി​യു​ടെ ബി​ൽ കാ​ബി​ന​റ്റ്​ അം​ഗീ​ക​രി​ച്ചു. സാ​മ്പ​ത്തി​ക ഉ​ണ​ർ​വ്, ധ​ന​കാ​ര്യ സു​സ്​​ഥി​ര​ത, ​ത​ദ്ദേ​ശീ​യ​ർ​ക്കു​ള്ള തൊ​ഴി​ല​വ​സ​രം സൃ​ഷ്​​ടി​ക്ക​ൽ എ​ന്നീ മേ​ഖ​ല​ക്ക്​ ഊ​ന്ന​ൽ ന​ൽ​കു​ന്ന ബ​ജ​റ്റാ​യി​രി​ക്കും.

ത​ദ്ദേ​ശീ​യ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തോ​ടൊ​പ്പം വ​ര​വും ചെ​ല​വും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നും പ​ദ്ധ​തി​യു​ണ്ട്. സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ പു​തി​യ വി​വ​ര​ങ്ങ​ൾ കാ​ബി​ന​റ്റി​ൽ അ​വ​ത​രി​പ്പി​ച്ചു. ത​ദ്ദേ​ശീ​യ ​തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ മി​ക​ച്ച അ​വ​സ​രം ന​ൽ​കി​യ ക​മ്പ​നി​ക​ൾ​ക്ക്​ ​പ്ര​ത്യേ​കം ന​ന്ദി ​അ​റി​യി​ച്ചു. വി​വി​ധ മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ യാ​ത്ര​ക​ളും അ​വ​ർ പ​​​ങ്കെ​ടു​ത്ത യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച റി​പ്പോ​ർ​ട്ടും കാ​ബി​ന​റ്റി​ൽ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pricebahrainessentail food items
News Summary - discussion on essentail food items price in bahrain
Next Story