Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലിയ തുകയുടെ വൈദ്യുതി ബില്ലുകളിൽ അപാകത;പരാതി നൽകിയാൽ അന്തിമ തീരുമാനമാകുന്നത് വരെ വൈദ്യുതി വിച്ഛേദിക്കരുത്

text_fields
bookmark_border
ഭേദഗതി നിർദേശം പാർലമെന്‍റിൽ
വലിയ തുകയുടെ വൈദ്യുതി ബില്ലുകളിൽ അപാകത;പരാതി നൽകിയാൽ അന്തിമ തീരുമാനമാകുന്നത് വരെ വൈദ്യുതി വിച്ഛേദിക്കരുത്
cancel

മനാമ: സാധാരണയിൽ കവിഞ്ഞ വലിയ തുകയുടെ വൈദ്യുതി ബില്ലുകളിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്താക്കൾ പരാതി നൽകിയാൽ അന്തിമ തീരുമാനമാകുന്നത് വരെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തടയാൻ വ്യവസ്ഥ ചെയ്യുന്ന നിയമനിർമ്മാണ നിർദ്ദേശം പാർലമെന്റിൽ സമർപ്പിച്ചു. പരാതി തീർപ്പാക്കുന്നത് വരെ മുൻവർഷത്തെ ശരാശരി ഉപയോഗത്തിന് സമാനമായ തുക അടക്കാൻ തയ്യാറായാൽ വൈദ്യുതി വിച്ഛേദിക്കരുതെന്നാണ് നിർദ്ദേശം.

സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് പ്രതിനിധീകരിച്ച് എം.പി ഖാലിദ് ബു അനഖ്, സൈനബ് അബ്ദുൽ അമീർ, അഹമ്മദ് അൽ സല്ലൂം, മുഹമ്മദ് അൽ മഅരിഫി, ഹിഷാം അൽ അവാധി എന്നിവർ ചേർന്നാണ് 1996-ലെ ഒന്നാം നമ്പർ ഉത്തരവ് നിയമത്തിൽ അഞ്ചാം വകുപ്പ് ഭേദഗതി വരുത്തിക്കൊണ്ടുള്ള പ്രമേയം സമർപ്പിച്ചത്.

ഉപഭോക്താക്കളെ കടബാധ്യതയിൽ നിന്ന് ഒഴിവാക്കാനല്ല, മറിച്ച് തുക ഈടാക്കാനുള്ള മന്ത്രാലയത്തിന്റെ അവകാശവും കൃത്യമായ ബില്ല് ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് എം.പി ഖാലിദ് ബു അനഖ് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ശരാശരി ഉപയോഗത്തേക്കാൾ കൂടുതൽ തുക ബില്ലായി വരുമ്പോൾ അത് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാനും നിർദ്ദേശത്തിൽ വ്യവസ്ഥയുണ്ട്. കണക്കാക്കിയ റീഡിംഗുകൾ, റീഡിംഗിലെ തെറ്റുകൾ, സാങ്കേതിക തകരാറുകൾ എന്നിവ മൂലമാണ് വലിയ ബില്ല് വന്നതെന്ന സംശയം ഉയർന്നാൽ മീറ്റർ റീഡിംഗും കണക്കുകളും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാം.

പരിശോധനയിൽ തകരാറുകൾ കണ്ടെത്തിയാൽ ബില്ല് പുനഃക്രമീകരിക്കുകയും അധികമായി ഈടാക്കിയ തുക തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ വകയിരുത്തുകയോ ചെയ്യും. പരാതികൾ സമർപ്പിക്കുന്നതിനുള്ള രീതി, മീറ്റർ പരിശോധന, തീരുമാനമെടുക്കാനുള്ള സമയപരിധി എന്നിവയൊക്കെ സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ ഇതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ ഉൾപ്പെടുത്തും. നിർദേശം തുടർ അനുമതിക്കും പരിശോധനകൾക്കും വിധേയമാക്കിയ ശേഷമേ അന്തിമതീരുമാനമുണ്ടാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Discrepancies in high electricity bills
Next Story