തൊഴിലിടങ്ങളിലെ അച്ചടക്ക നടപടികൾ: നിയമങ്ങളും നിബന്ധനകളും
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
തൊഴിലിടങ്ങളിലെ അച്ചടക്ക നടപടികൾ: നിയമങ്ങളും നിബന്ധനകളും
ഒരു സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അച്ചടക്കം അനിവാര്യമാണ്. തൊഴിലാളിയുടെ ഭാഗത്തുനിന്ന് വീഴ്ചകളോ അച്ചടക്ക ലംഘനമോ ഉണ്ടായാൽ അവർക്കെതിരെ നടപടിയെടുക്കാൻ തൊഴിലുടമക്ക് അവകാശമുണ്ട്. എന്നാൽ ഈ നടപടികൾ നിയമപരവും സുതാര്യവുമായിരിക്കണം. അച്ചടക്ക ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് താഴെ പറയുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്.
- വാക്കാൽ ശകാരിക്കാം
- മുന്നറിയിപ്പ് എഴുതി നൽകാം
- ശമ്പളം വർധിപ്പിക്കുന്ന സംവിധാനമുണ്ടെങ്കിൽ അത് മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യാം. അത് ഒരു പ്രാവശ്യം 5 ദിവസത്തിൽ കൂടാൻ പാടില്ല.
- ശമ്പളം കൊടുക്കാതിരിക്കാം. ഇങ്ങനെയുള്ള പിഴ ഒരു വർഷത്തിൽ ഒരു മാസത്തിൽ കൂടാൻ പാടില്ല.
- പ്രമോഷൻ ഒരു വർഷത്തേക്ക് നീട്ടിവെക്കാം
- ജോലിയിൽ നിന്നും പിരിച്ചുവിടാം
അച്ചടക്ക ലംഘനത്തിനുള്ള പിഴകൾ നൽകുമ്പോൾ അല്ലെങ്കിൽ അതിനുള്ള തൊഴിലുടമ നടപടികൾ സ്വീകരിക്കുമ്പോൾ ചില നിബന്ധനകൾ പാലിക്കണം.
- നടപടി എടുക്കുമ്പോൾ അതിന് മതിയായ കാരണമുണ്ടായിരിക്കണം. കുറ്റം തെളിയിക്കാനും സാധിക്കണം
- തൊഴിലാളിക്ക് നോട്ടീസ് നൽകണം
- ട്രേഡ് യൂനിയനുള്ള സ്ഥാപകമാണെങ്കിൽ അവരുടെ പ്രതിനിധി തെളവെടുക്കുന്ന സമയത്ത് സഹകരിപ്പിക്കണം
- ഏഴ് ദിവസത്തിനകം തെളിവെടുപ്പ് തുടങ്ങണം
- കൊടുക്കുന്ന പിഴ തൊഴിലാളിക്ക് എഴുതി നൽകണം
- തൊഴിലുടമ നേരിട്ടോ മറ്റ് തൊഴിലാളികൾ മുഖേനയോ തെളിവെടുപ്പ് നടത്താം
- പിഴക്കെതിരെ തൊഴിലാളിക്ക് ഏഴ് ദിവസത്തിനകം അപ്പീൽ നൽകാൻ അവകാശമുണ്ട്
- ഏതെങ്കിലും പിഴ പണമായി ഈടാക്കുകയാണെങ്കിൽ ആ പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. ഈ പണം എങ്ങനെ ഉപയോഗിക്കണമെന്ന് തൊഴിൽ മന്ത്രാലയം തീരുമാനിക്കും
- ഈ വാക്കാലുള്ള ശാസനയും എഴുതി നൽകുന്ന മുന്നറിയിപ്പും ആറ് മാസം കഴിഞ്ഞാൽ മാറ്റിയിരിക്കണം.
- പിഴ നൽകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
- പിഴ തൊഴിൽ സംബന്ധമായ ലംഘനത്തിനായിരിക്കണം
- പിഴ ലംഘനത്തിന് ആനുപാതികമായിരിക്കണം
- ഒരു ലംഘനത്തിന് ഒരു പിഴ മാത്രമേ പാടുള്ളൂ
- ഒരു മാസത്തിൽ 5 ദിവസത്തിൽ കൂടുതൽ ശമ്പളം പിഴയായി പിടിക്കാൻ പാടില്ല. സസ്പെൻഷനും 5 ദിവസത്തിൽ കൂടരുത്.
- ലംഘനം തെളിഞ്ഞാൽ മാത്രമേ ശിക്ഷിക്കാൻ പാടുള്ളൂ
11. അന്വേഷണത്തിനോ തൊഴിലിനോ ഗുണം ചെയ്യുമെങ്കിൽ 2 മാസം വരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യാം. ക്രിമിനൽ കുറ്റമാണെങ്കിൽ അതിന്റെ വിധി വരുന്നത് വരെ സസ്പെൻഡ് ചെയ്യാം. കോടതി വിധി അനുകൂലമാണെങ്കിൽ ജോലിയിൽ തിരികെ എടുക്കുകയും സസ്പെൻഡ് കാലത്തെ ശമ്പളം നൽകുകയും വേണം
12. ഏതെങ്കിലും ലംഘനം കൊണ്ട് തൊഴിലുടമയുടെ സാധനങ്ങൾക്ക് നഷ്ടമുണ്ടാക്കുകയാണെങ്കിൽ അതിന്റെ പണം തൊഴിലുടമക്ക് തൊഴിലാളിയിൽ നിന്ന് ഈടാക്കാം. എന്നാൽ 2 മാസത്തെ ശമ്പളത്തിൽ കൂടുതൽ പിടിക്കാൻ പാടില്ല. ഇതിനെല്ലാം എതിരായി തൊളിലാളിക്ക് കോടതി പരാതി നൽകാൻ അവകാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

