Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വ​കാ​ര്യ ആ​രോ​ഗ്യ...

സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ച്ച​ട​ക്ക ന​ട​പ​ടി നടപ്പിലാക്കും

text_fields
bookmark_border
സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ച്ച​ട​ക്ക ന​ട​പ​ടി നടപ്പിലാക്കും
cancel

മ​നാ​മ: ബ​ഹ്റൈ​നി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ വ്യ​ക്ത​വും ഘ​ട്ടം​ഘ​ട്ട​വു​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന പു​തി​യ നി​യ​മ ഭേ​ദ​ഗ​തി ശൂ​റാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​ഇ​ബ്തി​സാം അ​ൽ ദ​ലാ​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ​യു​ള്ള ഭ​ര​ണ​പ​ര​മാ​യ ശി​ക്ഷ ന​ട​പ​ടി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ഈ ​ഭേ​ദ​ഗ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലു​ള്ള പി​ഴ തു​ക​ക​ളി​ൽ മാ​റ്റം വ​രു​ത്താ​തെ ത​ന്നെ, ശി​ക്ഷ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന രീ​തി കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ന്റെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം.

നി​യ​മ​ലം​ഘ​നം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ രേ​ഖാ​മൂ​ല​മു​ള്ള താ​ക്കീ​ത് ന​ൽ​കു​ക. രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ ചി​ല സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കു​ക. നി​യ​മ​ലം​ഘ​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ക. ദി​വ​സേ​ന​യു​ള്ള പി​ഴ​ക​ൾ​ക്ക് പു​റ​മെ പ​ര​മാ​വ​ധി 20,000 ദി​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​ക. ഗു​രു​ത​ര​മാ​യ കേ​സു​ക​ളി​ൽ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യോ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ക​യോ ചെ​യ്യു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ അ​ക്കൗ​ണ്ട​ബി​ലി​റ്റി ക​മ്മി​റ്റി സ്വീ​ക​രി​ക്ക​ണം. ശി​ക്ഷ​ക​ൾ കേ​വ​ലം ശി​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി മാ​ത്ര​മ​ല്ല, മ​റി​ച്ച് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും രോ​ഗി​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണെ​ന്ന് ഡോ. ​ഇ​ബ്തി​സാം അ​ൽ ദ​ലാ​ൽ വ്യ​ക്ത​മാ​ക്കി. കു​റ്റ​ത്തി​ന്റെ ഗൗ​ര​വം, അ​ത് ആ​വ​ർ​ത്തി​ച്ചു​ള്ള​താ​ണോ, അ​തു​വ​ഴി ഉ​ണ്ടാ​യ ദോ​ഷ​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ക. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​ദി​നം 1,000 മു​ത​ൽ 2,000 ദി​നാ​ർ വ​രെ​യു​ള്ള പി​ഴ​യും പ​ര​മാ​വ​ധി 20,000 ദി​നാ​ർ എ​ന്ന പ​രി​ധി​യും തു​ട​രും. ലം​ഘ​നം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ അ​ത് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും.

ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റും. ഈ ​ഭേ​ദ​ഗ​തി സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​രി​ൽ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​മെ​ന്നും നി​യ​മം എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ​യും നീ​തി​യു​ക്ത​മാ​യും ന​ട​പ്പി​ലാ​ക്ക​പ്പെ​ടു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മോ​പ​ദേ​ശ​ക സ​മി​തി അം​ഗീ​ക​രി​ച്ച ഈ ​ക​ര​ട് നി​യ​മം ഇ​നി കൗ​ൺ​സി​ലി​ന്റെ സ​ർ​വി​സ് ക​മ്മി​റ്റി വി​ശ​ദ​മാ​യി പ​ഠി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthcareDisciplinary ActionBahrain Newsbahrain Shura Council
News Summary - Disciplinary action will be taken against private healthcare institutions
Next Story