നിരാസങ്ങൾ
text_fieldsസുനീതി ദേവി
സുനീതി ദേവി
പടികടന്നുപോയ് വ്രണിത സന്ധ്യകൾ
കരളിനുമ്മറപ്പടി തൻ സ്പന്ദനം
ഇഷ്ടനഷ്ട വിഷാദമുറിപ്പാടുകൾ
സ്വയമൊരുക്കിടുമേകാന്ത യാമങ്ങൾ
നിർവികാരതയായ് ഉള്ളു ദണ്ണങ്ങളും
വൃഥാ വ്യഥയാർന്നിടും കാത്തിരിപ്പുകൾ
ഹിമകണം വീണ വയൽവരമ്പിലെ
കരളുരുമ്മി നാം നടന്ന ഭാവന!
വിധി വേഗങ്ങളിലിടറിത്തെറിച്ചൊരാ
നിസ്സഹായത നിറമിഴി കോർത്തൊരാ
ചിരികളിലേക്കിടക്കൂളിയിട്ടവർ
മുറിപ്പാടിന്ന് കടുംനിറം പൂശുന്ന
ഭ്രമാത്മകങ്ങളാം മടുപ്പിനുള്ളിലെ
നാലുചുവരിന്നുള്ളിലായി തെറിച്ച
ലാവപോൽ തളച്ചിടുന്നോരാ പ്രണയ-
നിരാസങ്ങളെത്ര ഉള്ളുരുക്കങ്ങളും
മാത്രവരിക നിൻ പ്രണയ സൗഭഗ
തുയിലുണർത്തിടും
വയൽക്കിളിപ്പാട്ടും
വശ്യരാഗ സ്വരച്ചാർത്തു കേട്ടിട്ടെത്ര
സ്വപ്നങ്ങളിഴചെയ്തു കൂട്ടുവോർ.
പുളകച്ചാർത്തിലൊഴുകിടും പുളിന-
തീരത്തു മിഴികോർത്തതെത്ര സന്ധ്യകൾ
ജീവനിൽ നേർത്ത സ്പന്ദനം പോലവരിന്ന്
തിരുശേഷിപ്പായി തുടരും ജീവിതം.
ചിലരീ മാർഗം മുഴുവൻ ചുടുനിണ
നിറച്ചായമടിച്ചു രസിപ്പൂ വാഴ്വിലായ്
നാഗ ചുംബനത്തിലും സ്വത്തിൻ പോരിലും
ചിലർ ആയുസ്സറ്റിടാതൊടുങ്ങിയാടുമ്പോൾ
പിടിച്ചടക്കാത്ത വിട്ടുകൊടുക്കലാണ്
അതാർദ്ര പ്രണയമെന്നറിഞ്ഞിടേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

