Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷാ​ഫി പ​റ​മ്പി​ൽ...

ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം; പ്രതിഷേധവുമായി യു.ഡി.എഫ് സംഘടനകൾ

text_fields
bookmark_border
ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം; പ്രതിഷേധവുമായി യു.ഡി.എഫ് സംഘടനകൾ
cancel

മ​നാ​മ: പേ​രാ​മ്പ്ര​യി​ൽ വെ​ച്ച് ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലു​ള്ള സ്വാ​ധീ​നം ക​ണ്ട് അ​ദ്ദേ​ഹ​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ സി.​പി.​എ​മ്മു​കാ​രും പൊ​ലീ​സും ഒ​ന്നി​ച്ച് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ആ​ക്ര​മ​ണം.

ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ മാ​റ്റാ​നു​ള്ള ഗൂ​ഢ ശ്ര​മ​മാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പേ​രാ​മ്പ്ര അ​ട​ക്കം വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ എ​ല്ലാ​യി​ട​ത്തും യു.​ഡി.​എ​ഫ് ജ​യി​ക്കും. അ​തി​ന് ത​ട​യി​ടാ​നാ​ണ് ആ​ക്ര​മ​ണ​മെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​നാ​മ: ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ര​തി​ഷേ​ധി​ച്ചു. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ഷാ​ഫി​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജ​ന​കീ​യ​ത​യി​ൽ വി​ള​റി​പൂ​ണ്ട ഇ​ട​തു​പ​ക്ഷം പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചൊ​തു​ക്കാ​ൻ നോ​ക്കി​യാ​ൽ വി​ല​പ്പോ​വി​ല്ലെ​ന്നും എം.​പി​ക്കും മ​റ്റ് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ​ക്കും എ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കേ​ര​ള​ജ​ന​ത കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മനാമ: സി.കെ.ജി കോളജിലെ ഇലക്ഷൻ വിജയത്തിൽ വിറളി പൂണ്ട സി.പി.എമ്മിന്റെ പിന്തുണയോടെ ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കന്മാർക്കെതിരെ ഗ്രനേഡ് പ്രയോഗം, ലാത്തിചാർജ് എന്നിവ നടത്തിയ പോലീസിലെ ക്രിമിനലുകൾക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് യു.ഡി.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

മനാമ: പേരാമ്പ്രയിൽ വെച്ച് കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം.പിക്ക് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു ജനപ്രതിനിധിക്കെതിരെ പോലും നിയമപാലകർ ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.

ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിക്ക് നേരെ, പ്രത്യേകിച്ച് സമാധാനപരമായ ജനാധിപത്യ പ്രതിഷേധ സാഹചര്യങ്ങളിൽ, പോലീസ് ശാരീരികമായി അതിക്രമം നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല.

ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും, അതിക്രമത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ശക്തമായി ആഹ്വാനം ചെയ്യുന്നു.

ജനങ്ങളെ സേവിക്കാൻ ബാധ്യതപ്പെട്ട പോലീസ് സേന സിപിഎം - പിണറായി വിജയനോടുള്ള രാഷ്ട്രീയപരമായ പക്ഷപാതിത്വം വെടിഞ്ഞ് നിയമപരമായി പ്രവർത്തിക്കണമെന്ന് സംഘടന ഉണർത്തി. ശബരിമലയിൽ വരെ കളവ് നടത്തലിൽ ആരോപണവിധേയമായ പിണറായി സർക്കാരിന്റെ തെറ്റ് മറച്ചുപിടിക്കാൻ പോലീസ് നടത്തുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിനു ഭാരമാണെന്ന് സംഘടന ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi Parambilbahrain-bahrain newsUDFgulf news malayalam
News Summary - Direct attack on MP Shafi Parambil; UDF organizations protest
Next Story