ദിലീപ് ഫാൻസ് ബഹ്റൈൻ മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
text_fieldsമനാമ: ദിലീപ് ഫാൻസ് ബഹ്റൈൻ മൂന്നാമത് മെഡിക്കൽ ക്യാമ്പ് ഈ വരുന്ന ജൂൺ 20 വെള്ളിയാഴ്ച മനാമ സെന്റർ അൽഹിലാൽ ഹോസ്പിറ്റലിൽ രാവിലെ ഏഴ് മുതൽ 11.30 വരെ നടത്താൻ തീരുമാനിച്ചു.
ഈ ക്യാമ്പിൽ സൗജന്യമായി ബ്ലഡ് ഷുഗർ ടെസ്റ്റ്, ടോട്ടൽ കൊളോസ്ട്രോൾ ടെസ്റ്റ്, കിഡ്നി സ്ക്രീനിങ് ടെസ്റ്റ്, ലിവർ സ്ക്രീനിങ് ടെസ്റ്റ്, യൂറിക് ആസിഡ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രണ്ടു ആഴ്ചവരെ സ്പെഷലിസ്റ്റ് ഡോക്ടർമാരെ സൗജന്യമായി കാണാനുള്ള സൗകര്യവും ഉണ്ടായിരിക്കും. എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് ദിലീപ്ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33769767 പ്രശോബ് ധർമൻ, 33858005 റസാഖ് ബാബു. 35962613 ഷംസീർ വടകര എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

