വൻകിട കൂളിങ് യൂനിറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഡിജിറ്റൽ സേവനം വികസിപ്പിച്ചു
text_fieldsമനാമ: പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഡിജിറ്റൽവൽക്കരിക്കുന്നതിന്റെയും ഭാഗമായി, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൻകിട കൂളിംഗ്, എയർകണ്ടീഷണർ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഡിജിറ്റൽ സേവനം വികസിപ്പിച്ചു.
15 റഫ്രിജറേഷൻ ടണ്ണിൽ കൂടുതൽ ശേഷിയുള്ള എയർകണ്ടീഷണറിങ് സംവിധാനങ്ങളും വ്യാവസായിക റഫ്രിജറേഷൻ യൂണിറ്റുകളും ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ഈ സേവനം വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കും. മോൺട്രിയൽ പ്രോട്ടോക്കോളിന്റെ ആവശ്യകതകൾക്ക് അനുസൃതമായി റഫ്രിജറന്റ് ഗ്യാസുകൾ പുനരുപയോഗം ചെയ്യാനും അന്തരീക്ഷത്തിലേക്ക് അവ പുറന്തള്ളുന്നത് തടയാനും ഈ സേവനം ലക്ഷ്യമിടുന്നു.
കൂടാതെ, രജിസ്റ്റർ ചെയ്ത യൂണിറ്റുകൾ മനസ്സിലാക്കാനും വിവരങ്ങൾ പുതുക്കാനും സ്ഥാപനങ്ങളെ സഹായിക്കുന്ന ഒരു കേന്ദ്രീകൃത ഡാറ്റാബേസും ഈ സേവനം ലഭ്യമാക്കുന്നുണ്ട്. നടപടിക്രമങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്തതിലൂടെ എസ്.സി.ഇ ഈ സേവനം പൂർത്തിയാക്കാൻ എടുക്കുന്ന സമയം 20 പ്രവൃത്തി ദിവസങ്ങളിൽ നിന്ന് അഞ്ചായി കുറച്ചു.
ബഹ്‌റൈന്റെ ഡിജിറ്റൽ പരിവർത്തന യാത്രയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഇതുവരെ 1,300-ലധികം സർക്കാർ സേവനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

