Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ഇനിമുതൽ...

ബഹ്​റൈനിൽ ഇനിമുതൽ ഡിജിറ്റൽ റസിഡൻസി പെർമിറ്റ്​

text_fields
bookmark_border
ബഹ്​റൈനിൽ ഇനിമുതൽ ഡിജിറ്റൽ റസിഡൻസി പെർമിറ്റ്​
cancel
camera_alt

ശൈ​ഖ്​ ഹി​ഷാം ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

Listen to this Article

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ പാ​സ്​​പോ​ർ​ട്ടും റ​സി​ഡ​ൻ​സി പെ​ർ​മി​റ്റും ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കു​ന്ന പ​ദ്ധ​തി ​പ്ര​ഖ്യാ​പി​ച്ചു. വി​ദേ​ശി​ക​ളു​ടെ വി​സ പു​തു​ക്കു​മ്പോ​ൾ പാ​സ്​​പോ​ർ​ട്ടി​ൽ സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന​രീ​തി അ​വ​സാ​നി​പ്പി​ച്ചു.

പ​ക​രം bahrain.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ല​ഭി​ക്കു​ന്ന ക്യൂ.​ആ​ർ കോ​ഡ്​ പ​തി​ച്ച ഡി​ജി​റ്റ​ൽ റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്​​ ഉ​പ​യോ​ഗി​ക്കാം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​​സ്​ ആ​ൻ​ഡ്​ റ​സി​ഡ​ൻ​സ്​ അ​ഫ​യേ​ഴ്​​സ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഹി​ഷാം ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. എ​ൻ.​പി.​ആ​ർ.​എ മു​ന്നോ​ട്ടു​വെ​ച്ച്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ 24 പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. ഇ​തു​വ​രെ ഇ​തി​ൽ ഒ​മ്പ​ത്​ ഇ​ന​ങ്ങ​ളാ​ണ്​​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​മ​യ​വും മ​നു​ഷ്യ അ​ധ്വാ​ന​വും ലാ​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പാ​സ്​​പോ​ർ​ട്ട്, റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്​ എ​ന്നി​വ​യു​ടെ ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണം.

സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ക​ട​ലാ​സ്​ രേ​ഖ​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. പ്ര​വാ​സി​ക​ൾ​ക്ക്​ 24 മ​ണി​ക്കൂ​റും വെ​ബ്സൈ​റ്റ്​ വ​ഴി വി​സ പു​തു​ക്കാ​ൻ സാ​ധി​ക്കും. തു​ട​ർ​ന്ന്​ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ സി.​പി.​ആ​ർ ന​മ്പ​ർ, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്​ ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റ്​ എ​ടു​ക്കാ​വു​ന്ന​താ​ണ്. വി​ദേ​ശ​ത്തു​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​മ്പോ​ൾ​ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്​​ കാ​ണി​ച്ചാ​ൽ മ​തി​യാ​കും. ക്യൂ.​ആ​ർ കോ​ഡ്​ സ്കാ​ൻ ചെ​യ്താ​ൽ റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്​ സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും. സ്മാ​ർ​ട്ട്​​ഫോ​ണി​ൽ ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്ത്​ സൂ​ക്ഷി​ക്കാ​നും സാ​ധി​ക്കും. ഡി​ജി​റ്റ​ലാ​കു​ന്ന​തോ​ടെ ബ​ഹ്​​റൈ​നി​ൽ​നി​ന്നോ ബ​ഹ്​​റൈ​ന്​ പു​റ​ത്തു​നി​ന്നോ ഓ​ൺ​ലൈ​നി​ൽ റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്​ പു​തു​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainresidency permit
News Summary - Digital residency permit now in Bahrain
Next Story