ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോം; ബഹ്റൈനിൽ എം.പിമാർ അടിയന്തര പ്രമേയം സമർപ്പിച്ചു
text_fieldsമനാമ: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നിലവിലുള്ള സേവന സംവിധാനങ്ങളെ അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടാണ് ബഹ്റൈൻ പാർലമെന്റിൽ പുതിയ നിർദേശം സമർപ്പിക്കപ്പെട്ടത്.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ സാങ്കേതിക പിന്തുണയോടെ, തൊഴിൽ മന്ത്രാലയം, സിവിൽ സർവിസ് ബ്യൂറോ, സാമൂഹിക വികസന മന്ത്രാലയം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ‘സിംഗ്ൾ വിൻഡോ’ പോർട്ടലാണ് എം.പിമാർ വിഭാവനം ചെയ്യുന്നത്.
ഈ പ്ലാറ്റ്ഫോമിലൂടെ ഭിന്നശേഷിക്കാർക്ക് സാമൂഹിക സംരക്ഷണം, പുനരധിവാസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷിക്കാനും അവയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും സാധിക്കും. കൂടാതെ, പരാതികൾ നൽകുന്നതിനും പരിഹാരം തേടുന്നതിനും പ്രത്യേക സംവിധാനം ഇതിലുണ്ടാകും.
നിലവിൽ ഓരോ ആവശ്യത്തിനും വ്യത്യസ്ത ഓഫിസുകളെ സമീപിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ ഈ ഡിജിറ്റൽ മാറ്റം സഹായിക്കും. അന്താരാഷ്ട്രതലത്തിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉടമ്പടികളോടുള്ള ബഹ്റൈന്റെ പ്രതിബദ്ധത നിറവേറ്റാൻ ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് എം.പിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

