ഡയസ് ഡെത്ത് സിനിമ ചിത്രീകരണം ആരംഭിച്ചു
text_fieldsമനാമ: ബി.എം.സി ഫിലിം പ്രൊഡക്ഷൻസിന്റെ ആന്തോളജി സിനിമയിലെ ‘ഡയസ് ഡെത്ത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ ആക്ടിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ ആക്ടിലാബ് സ്ഥാപകനും ആക്ടിങ് ട്രെയിനറുമായ സജീവ് നമ്പ്യാത്ത് ഫസ്റ്റ് ക്ലാപ് ചെയ്തു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറും നിർമാതാവുമായ ഫ്രാൻസിസ് കൈതാരത്ത് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
താര ദമ്പതികളായ ജയ മേനോനും പ്രകാശ് വടകരയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും സന്നിഹിതരായിരുന്നു. അനിത കാർത്തിക് രാജാണ്, കാർത്തിക് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന സിനിമയുടെ നിർമാതാവ്. രഞ്ജു റാൻഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് ഹാരിസ് ഇക്കാച്ചുവും ചീഫ് അസോസിയേറ്റ് ഡയറക്ടർ അഷിത ഹാരിസുമാണ്.
സ്ക്രിപ്റ്റ് രഞ്ജു റാന്ഷ്, അനീഷ് നിർമലൻ, ക്രിയേറ്റിവ് ഹെഡ് അൻവർ നിലമ്പൂർ, അസോസിയേറ്റ് കാമറ അസർ സിയ, ശ്രീജിത്ത് ശ്രീകുമാർ, ശില്പ വിഷ്ണു എന്നിവർ നായികാനായകന്മാരാവുന്ന ചിത്രത്തിൽ കാർത്തിക് രാജ്, റീഷ്മ വിനോദ്, ക്രിസ്റ്റഫർ ഡാനിയൽ, ഐശു കാർത്തിക്, അൻവർ നിലമ്പൂർ, അന്ന, ഐശ നിയാസ്, ഹൈസാൻ അമൻ, രമേഷ് രെമു, എലിസബത്ത് റോഷ്നി, അബ്ദുസ്സലാം, വിനിത വിജയ്, മേഘപ്രസന്നൻ, ബിജു ജോസഫ്, ഡോ. ശ്രീദേവി, ബിസ്റ്റിൻ, ദീപക് തണൽ, വിശ്വനാഥൻ മാരിയിൽ, വിഷ്ണു അയ്യപ്പൻ കുട്ടി, ഐശ്വര്യ മഹേഷ്, മുഹമ്മദ് ഹാസിഫ്, നന്ദിത് അരവിന്ദ്, ഹൈസ അമാൽ, ജോമോൾ, വർഷ കിഴക്കേതിൽ, പ്രസീത, ഹാഷിഫ് എന്നിവരും അഭിനയതാക്കളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

