കിംസ് ഹെൽത്തിന് ഡയമണ്ട് ലെവൽ അക്രഡിറ്റേഷൻ
text_fieldsമനാമ: ബഹ്റൈനിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളായ കിംസ് ഹെൽത്തിന് ഡയമണ്ട് ലെവൽ അക്രഡിറ്റേഷൻ ലഭിച്ചു.
മുഹറഖ്, ഉമ്മുൽ ഹസം എന്നിവിടങ്ങളിലെ കിംസ് ഹെൽത് മെഡിക്കൽ സെൻററുകൾക്കാണ് നാഷനൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരം ലഭിച്ചത്.
ബഹ്റൈനിലെ ജനങ്ങൾക്ക് മികച്ച ആേരാഗ്യ സേവനം നൽകുന്നതിനുള്ള കിംസ് ഹെൽത്തിെൻറ പ്രതിബദ്ധതയുടെ തെളിവാണ് ഇൗ അംഗീകാരമെന്ന് മാനേജ്മെൻറ് അഭിപ്രായപ്പെട്ടു. എൻ.എച്ച്.ആർ.എയുടെ അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കിംസ് ഹെൽത് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. ഷെരീഫ് എം. സഹദുല്ല പറഞ്ഞു. തങ്ങളുടെ സേവനങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്താൻ തുടർന്നും പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

