Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രമേഹ ദിനാചരണം: ആസ്റ്ററിൽ ഡയറ്റ് എക്സിബിഷൻ നടത്തി
text_fieldsbookmark_border
മനാമ: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റർ ക്ലിനിക്ക് ആഹാര പദ്ധതി സംബന്ധിച്ച് പ്രദർശനം സംഘടിപ്പിച്ചു. ആസ്റ്ററിെൻറ ഗുദൈബിയ ബ്രാഞ്ചിൽ നടന്ന പരിപാടി ബഹ്റൈൻ ഡയബെറ്റിസ് സൊസൈറ്റി വൈസ് പ്രസിഡൻറും പബ്ലിക് ഹെൽത്ത് അസി.അണ്ടർ സെക്രട്ടറിയുമായ ഡോ.മറിയം അൽ ഹാജിരി ഉദ്ഘാടനം ചെയ്തു. ഇൗ വർഷത്തെ പ്രമേഹ ദിനാചരണം ‘സ്ത്രീകളും പ്രമേഹവും’ എന്ന വിഷയത്തിലാണ് നടക്കുന്നതെന്ന് അവർ പറഞ്ഞു. പ്രമേഹ ബോധവത്കരണത്തിനായി മന്ത്രാലയം നടത്തുന്ന പദ്ധതികൾ അവർ വിശദീകരിച്ചു.ഇേൻറണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ.സുനിൽ രതി, ഡോ.രാജേശ്വരി, ഡോ.നജ്മ, ഡോ.മനോജ് ശ്രീവാസ്തവ എന്നിവർ സംസാരിച്ചു. അടുത്ത പ്രദർശനം സനദിലെ ആസ്റ്റർ ക്ലിനിക്കിൽ ഇൗ മാസം 25ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
