പ്രമേഹരോഗ വിദഗ്ധൻ ഡോ. ശ്യാം ശരത്തിന്റെസേവനം ഇനി കിംസ് ഹെൽത്തിൽ
text_fieldsഡോ. ശ്യാം ശരത്ത്
മനാമ: പ്രഗല്ഭ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ശ്യാം ശരത്തിന്റെ സേവനം ഇനി കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ ലഭ്യമാകും. എം.ബി.ബി.എസ്, എം.ഡി ഇന്റേണൽ മെഡിസിൻ എന്നീ ബിരുദങ്ങൾ കൂടാതെ, ഡയബറ്റോളജിയിൽ ഡിപ്ലോമയും കരസ്ഥമാക്കിയ അദ്ദേഹം ഡയബറ്റിക് ന്യൂറോപ്പതി, നെഫ്രോപ്പതി പോലുള്ള പ്രമേഹ സംബന്ധമായ രോഗ വിദഗ്ധൻ കൂടിയാണ്.
ദിവസേനയുള്ള സാധാരണ അസുഖങ്ങൾ മുതൽ ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ സംബന്ധമായ വ്യതിയാനങ്ങൾ, അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ വരെയുള്ളവയുടെ ചികിത്സയിലും പരിപാലനത്തിലും ഡോക്ടർക്ക് പ്രത്യേക പ്രാവീണ്യമുണ്ട്.രോഗികൾക്ക് അവരുടെ ആരോഗ്യസംബന്ധമായ കാര്യങ്ങൾക്കായി ഹോസ്പിറ്റലിൽ നേരിട്ടെത്തി ഡോക്ടറുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

