ധൂം ധലാക്ക സീസൺ 5 ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം
text_fieldsധൂം ധലാക്ക സീസൺ- 5 ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം
മനാമ: കേരളീയ സമാജം കലാവിഭാഗത്തിന്റെ സഹകരണത്തോടെ എന്റർടെയിൻമെന്റ് വിങ് അവതരിപ്പിക്കുന്ന യുവത്വത്തിന്റെ ആഘോഷമായ ധൂം ധലാക്ക സീസൺ 5ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം മഹാരുചി മേളയിൽ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിച്ചു.
ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം കൺവീനർ ശ്രീജിത്ത് ഫറോക്ക്, ശ്രാവണം കൺവീനർ സുനേഷ് സാസ്കോ, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ധൂം ധലാക്ക കൺവീനർ ദേവൻ പാലോട് എന്നിവർ പങ്കെടുത്തു.
ഡിസംബർ 10ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ധൂം ധലാക്കയിൽ ഇന്ത്യയിൽ നിന്നെത്തുന്ന വിവിധ കലാകാരൻമാർ നൃത്ത സംഗീത ഷോ അവതരിപ്പിക്കും. ബഹ്റൈനിൽ നിന്നുള്ള മുന്നൂറിൽപരം കലാകാരന്മാരും പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

