മലയാളി-തമിഴ് വേദികളിൽ നിറഞ്ഞ് ധനുശ്രീ രമേഷ്
text_fieldsധനുശ്രീ രമേഷ്
മനാമ: ബഹ്റൈനിലെ മലയാളി-തമിഴ് കല, സാംസ്കാരിക വേദികളിൽ നിറഞ്ഞുനിൽക്കുന്ന മിടുക്കിയാണ് ധനുശ്രീ രമേഷ്. ബഹ്റൈൻ പ്രവാസികളായ തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശികളായ രമേഷ് ശ്രീനിവാസന്റെയും അംബികയുടെയും മകളായ ധനുശ്രീ രമേഷ് ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും അരങ്ങേറ്റം കഴിഞ്ഞ ധനുശ്രീ ക്ലാസിക്കൽ നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ മോഹിനിയാട്ടം പഠിച്ചുകൊണ്ടിരിക്കുന്നു. ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ മീഡിയ സിറ്റി ഉൾപ്പെടെ നിരവധി വേദികളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഇതിനകം ഒട്ടേറെ സമ്മാനങ്ങൾ ധനുശ്രീ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബഹ്റൈൻ കേരളീയ സമാജത്തിൽ പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി എ.ടി.എം (അണ്ണൈ തമിഴ് മൻറം) നടത്തിയ ഗ്രാൻഡ് മ്യൂസിക്കൽ നൈറ്റ്സിൽ വിജയ് ടി.വി.സൂപ്പർ സിങ്ങേർസിനൊപ്പം ധനുശ്രീ പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബഹ്റൈൻ കലാകേന്ദ്രയിൽ നടത്തിയ കരോക്കെ സംഗീത മത്സരത്തിൽ അവതാരകയായും ധനുശ്രീ തിളങ്ങി. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി ബഹ്റൈൻ പ്രവാസികളാണ് ധനുശ്രീയുടെ മാതാപിതാക്കൾ. പിതാവ് രമേഷ് ശ്രീനിവാസൻ ബഹ്റൈനിൽ ഗൾഫ് പാക്ക് കമ്പനിയിൽ സെയിൽസ് മാനേജറാണ്. ഏക സഹോദരി അനുഷ രമേഷ് തഞ്ചാവൂർ ശാസ്ത്ര യൂനിവേഴ്സിറ്റിയിൽ ബി.ടെക് ബിരുദ വിദ്യാർഥിനിയാണ്. അടുത്ത മാസം ദുബൈയിൽ നടക്കുന്ന യൂനിവേഴ്സൽ ഇഡോൾസിങ്ങർ തിയറ്റർ ഓഡിഷനിൽ ധനുശ്രീ പങ്കെടുക്കുന്നുണ്ട്. അതിനുള്ള പരിശീലനത്തിലാണിപ്പോൾ.
നൃത്തരംഗത്ത് കൂടുതൽ അവസരങ്ങൾക്കായി ധനുശ്രീ കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

