Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​വ്ജി ബി.​കെ.​എ​സ്...

ദേ​വ്ജി ബി.​കെ.​എ​സ് ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ

text_fields
bookmark_border
devji bks kalotsavam
cancel

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​വ്ജി ബി.​കെ.​എ​സ് ക​ലോ​ത്സ​വ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് സ​മാ​ജം ഡി.​ജെ ഹാ​ളി​ൽ ന​ട​ക്കും. വ്യ​ക്തി​ഗ​ത-​ഗ്രൂ​പ് ഇ​വ​ന്റു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ നൂ​റി​ല​ധി​കം മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ച്ച​താ​യി സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ദേ​വ​ദാ​സ് കു​ന്ന​ത്ത്, ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു വേ​ലി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ ക​ലാ​ഭി​രു​ചി​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും മി​ക​ച്ച പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​മാ​യി ന​ട​ത്തു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​യ നൃ​ത്ത സം​ഗീ​ത മ​ത്സ​ര​ങ്ങ​ൾ ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ലാ​യി പ​ത്തോ​ളം സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ക്കും. വി​ധി​ക​ർ​ത്താ​ക്ക​ളാ​യി കേ​ര​ള​ത്തി​ൽ നി​ന്ന​ട​ക്കം പ്ര​മു​ഖ​രെ​ത്തും. മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​നും കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Devji BKS Kalotsavam
Next Story