ദേവ്ജി ബി.കെ.എസ് ജി.സി.സി കലോത്സവം തുടങ്ങി
text_fieldsദേവ്ജി ബി.കെ.എസ് ജി.സി.സി കലോത്സവം ജയദീപ് ഭരത്ജി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ദേവ്ജി ബി.കെ.എസ് ജി.സി.സി കലോത്സവം 2023 തുടങ്ങി. ദേവ്ജി ഗ്രൂപ് ഓഫ് കമ്പനിസ് ജോ. മാനേജിങ് ഡയറക്ടർ ജയദീപ് ഭരത്ജി ഉദ്ഘാടനം നിർവഹിച്ചു. ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലോത്സവം ജനറൽ കൺവീനർ ബിനു വെളിയിൽ, കലോത്സവം ജോ. ജനറൽ കൺവീനർ നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
100 വ്യക്തിഗത മത്സരങ്ങളിലും 60ലധികം ഗ്രൂപ് മത്സരങ്ങളിലുമായി 1,000ത്തോളം മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പോയന്റ് നേടുന്നവർക്ക് കലാതിലകം, കലാപ്രതിഭ സമ്മാനങ്ങൾ ലഭിക്കും. ബാലതിലകം, ബാലപ്രതിഭ, ഗ്രൂപ് ചാമ്പ്യൻഷിപ്പ്, സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ്പ്, നാട്യരത്ന, സംഗീതരത്ന, കലാരത്ന എന്നീ സമ്മാനങ്ങളും നൽകും.

