ദേവ്ജി ബി.കെ.എസ് ബാലകലോത്സവം ജനുവരി 15 മുതൽ
text_fieldsബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
മനാമ: പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കമായ ദേവ്ജി ബി.കെ.എസ് ബാലകലോത്സവം ജനുവരി 15ന് ആരംഭിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കലോത്സവത്തിന്റെ രജിസ്ട്രേഷൻ ജനുവരി ഏഴിന് അവസാനിക്കും. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏഴ് വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ബാലകലോത്സവത്തിന്റെ ജനറൽ കൺവീനർ ദിലീഷ് കുമാർ എന്നിവർ പറഞ്ഞു. അഞ്ചു മുതൽ 17 വരെ പ്രായപരിധിയിലുള്ള കുട്ടികൾ അഞ്ച് വിഭാഗങ്ങളിലായി ഇരുനൂറോളം ഇനങ്ങളിൽ മത്സരിക്കും. ബഹ്റൈനിലെ സ്കൂളുകളുമായി സഹകരിച്ച് നടത്തുന്ന മത്സരത്തിൽ ഇത്തവണ ഏത് രാജ്യക്കാർക്കും പങ്കെടുക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ദിലീഷ് കുമാർ (39720030), രാജേഷ് ചേരാവള്ളി (35320667) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
സമാജം ഓഫിസ് ബ്ലോക്കിൽ വൈകീട്ട് ഏഴു മുതൽ ഒമ്പതു വരെ പ്രവർത്തിക്കുന്ന ബാലകലോത്സവത്തിന്റെ ഓഫിസുമായും ബന്ധപ്പെടാം. www.bksbalakalotsavam.com എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സി.പി.ആർ കോപ്പി, ഫോട്ടോ, സ്കൂൾ ഐ.ഡി എന്നിവയുമായി ബാലകലോത്സവം ഓഫിസിൽ നേരിട്ടെത്തുകയോ അല്ലെങ്കിൽ 35320667, 33929920, 33624360, 39440530 എന്നീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
വാർത്തസമ്മേളനത്തിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ദേവ്ജി ഗ്രൂപ് റീട്ടെയിൽ സെയിൽസ് മാനേജർ സി.കെ. ഷാജി, സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ബാലകലോത്സവത്തിന്റെ ജനറൽ കൺവീനർ ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കലാവിഭാഗം കൺവീനർ ദേവൻ പാലോട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

