ദേവ്ജി-ബി.കെ.എസ് ബാലകലോത്സവം
text_fieldsമനാമ: ബഹ്റൈൻ കേരളീയസമാജത്തിൽ 25 ദിവസങ്ങളായി നടന്നുവരുന്ന ദേവ്ജി-ബി.കെ.എസ് ബാലകലോത്സവത്തിലെ ഗ്രൂപ് മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും.
വ്യക്തിഗത മത്സരങ്ങൾ വെള്ളിയാഴ്ച സമാപിച്ചു. ബുധനാഴ്ച വൈകീട്ട് സംഘഗാന മത്സരത്തോടെ ഗ്രൂപ് ഇനങ്ങൾക്ക് തുടക്കമാകും. അന്നേദിവസം ദേശീയഗാന മത്സരവും വ്യാഴാഴ്ച സിനിമാറ്റിക് ഡാൻസ് മത്സരവും നടക്കും. ഗ്രൂപ് മത്സരങ്ങളുടെ സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ വെസ്റ്റേൺ ഡാൻസും ഉച്ചക്ക് മൂകാഭിനയവും വൈകീട്ട് നാടോടിനൃത്ത മത്സരങ്ങളും നടക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മൂലം രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന മത്സരത്തിൽ കുട്ടികളുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത് എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

