വികസനത്തിന് സുരക്ഷ അനിവാര്യം –പ്രധാനമന്ത്രി
text_fieldsമനാമ: രാജ്യത്തിെൻറ വികസനത്തിനും വളര്‍ച്ചക്കും സുരക്ഷയും സമാധാനവും അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗര പ്രമുഖരെയും മാധ്യമ പ്രവർത്തകരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവ വികാസങ്ങള്‍ ചർച്ച ചെയ്ത അദ്ദേഹം സാമ്പത്തിക വളര്‍ച്ചയും സുരക്ഷയും തമ്മിലുള്ള ബന്ധം വിശദീകരിച്ചു. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടം ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. വിവിധ മേഖലകളില്‍ വികസനം ഉറപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കരസ്ഥമാക്കിയ നേട്ടവും പുരോഗതിയും നിലനിര്‍ത്താനും ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന് മുന്നിലെത്തിക്കാനും ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.