ആർദ്ര സന്ധ്യയിൽ നിറയെ‘ദേവരാഗം’ പെയ്തു
text_fieldsമനാമ: മലയാളത്തിെൻറ സംഗീതകുലപതിയായിരുന്ന ദേവരാജൻ മാസ്റ്ററുടെ ജനപ്രിയഗാനങ്ങളുമായി എം.ജയചന്ദ്രെൻറ നേതൃത്വത്തിൽ പുതിയ തലമുറയിലെ ഗായകർ ഒരുമിച്ചപ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ പ്രവാസ മലയാളം ഗൃഹാതുരതയോടെ എത്തി. ബഹ്റൈൻ കേരളീയ സമാജം ഫിനാലെയുടെ ഭാഗമായി നടന്ന ‘ദേവരാഗം’ സംഗീതനിശ വേറിട്ടതായിരുന്നു. മലയാളത്തിെൻറ ഗാനസ്മൃതികൾക്ക് എന്നെന്നും പുളകം നൽകുന്ന പേരാണ് ദേവരാജൻ മാസ്റ്റർ എന്ന് പറഞ്ഞാണ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ വേദിയിലെത്തിയത്. ശ്രീറാം,സുദീപ്, മൃദുല വാരിയര്‍, രാജലക്ഷ്മി, നിഷാദ് തുടങ്ങിയവർ ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ പാട്ടുകൾ അവതരിപ്പിച്ചു. നിറഞ്ഞ കൈയടികളോടെ സദസ് ഒാരോ ഗാനങ്ങളും സ്വീകരിച്ചു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ.കെ വീരമണിയും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
