ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ വിന്റർ ക്യാമ്പ്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സാഖീറിൽ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. 150ൽപരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനംചെയ്തു. യോഗത്തിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ക്യാമ്പ് ജോയന്റ് കൺവീനർ അനൂപ് തങ്കച്ചൻ നന്ദിയും അറിയിച്ചു.
സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ കെ.പി.എ. ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽകുമാർ, വിന്റർ ക്യാമ്പ് കൺവീനറായ ഫൈസൽ പത്തനാപുരം, ജോയന്റ് കൺവീനർമാരായ സജീവ് ആയൂർ, നവാസ് കരുനാഗപ്പള്ളി, ബിനു കുണ്ടറ, നിഹാസ് പള്ളിക്കൽ, ലിനീഷ് പി. ആചാരി, കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ, സൃഷ്ടി സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്ടി എന്നിവർ സന്നിഹിതരായിരുന്നു.
സൃഷ്ടി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരത്തിലുള്ള മത്സരങ്ങളും രാത്രി എട്ടുമുതൽ പുലർച്ച മൂന്നുവരെ നീണ്ട ക്യാമ്പിന് ആവേശമായി. സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കായികമത്സരങ്ങളും ഉൾപ്പെടുത്തിയിരുന്നു. വിന്റർ ക്യാമ്പ് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

