ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോ. റിഫ ഏരിയ ഡെസേർട്ട് ക്യാമ്പ്
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. സാഖിറിലെ പ്രത്യേകം തയാറാക്കിയ ടെന്റിൽ നടന്ന പരിപാടിയിൽ അബ്ദുശ്ശരീഫ് പി.പി അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി പ്രഭാഷണം നടത്തി.
കേന്ദ്ര പ്രസിഡന്റ് എം.എം. സുബൈർ മുഖ്യാതിഥിയായിരുന്നു. യൂനുസ് കെ.പിയുടെ പ്രാർഥന നിർവഹിച്ചു. സെക്രട്ടറി യൂനുസ് രാജ് സ്വാഗതവും സമീർ ഹസൻ നന്ദിയും പറഞ്ഞു. കൺവീനർ മൂസ കെ. ഹസൻ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ഏരിയ വനിതാ വിഭാഗം പ്രസിഡന്റ് ഡോ. ഷെഹ്നാബിയാണ് വനിതാ ടീം പരിപാടികൾ ഏകോപിപ്പിച്ചത്. ജുമൈൽ, ജൈസൽ, സുമയ്യ ഇർഷാദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

