Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുദേവ സോഷ്യൽ സൊസൈറ്റി സന്ദർശിച്ച് ഷാനിമോൾ ഉസ്മാൻ

text_fields
bookmark_border
ഗുരുദേവ സോഷ്യൽ സൊസൈറ്റി സന്ദർശിച്ച് ഷാനിമോൾ ഉസ്മാൻ
cancel
camera_alt

ജി.എസ്.എസ് സന്ദർശിക്കാനെത്തിയ ഷാനിമോൾ ഉസ്മാനെ ഭാരവാഹികളും അംഗങ്ങളും സ്വീകരിക്കുന്നു

മനാമ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്) ആസ്ഥാനത്ത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സന്ദർശനം നടത്തി. ജി.എസ്.എസ് ഡയറക്ടർ ബോർഡ്‌ അംഗങ്ങളും, ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയിയും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

വിദേശത്ത് പ്രവർത്തിക്കുന്ന മലയാളി സമൂഹം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും സാമൂഹിക മൂല്യങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സമൂഹത്തിന്റെ ഐക്യവും സേവനമനോഭാവവും അഭിനന്ദനാർഹമാണെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു. ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ. എ.ഡി., മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത് വാസപ്പൻ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി.എസ്.എസ്. കുടുബാഗംവുമായ മിഥുൻ മോഹനനും പങ്കെടുത്തു. പാലക്കാട് അസോസിയേഷൻ പ്രതിനിധികളായ അശോക് കുമാർ (പ്രസിഡന്റ്), സൽമാനുൾ ഫാരിസ് എന്നിവരും സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deputy Speaker Shanimol Usman Visits Gurudeva Social Society
Next Story