പ്രതിരോധമന്ത്രി ഇന്ത്യൻ പശ്ചിമ വ്യോമസേന കമാൻഡറെ സ്വീകരിച്ചു
text_fieldsബഹ്റൈൻ പ്രതിരോധമന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി ഇന്ത്യൻ പശ്ചിമ വ്യോമസേന കമാൻഡർ ഇൻ ചീഫ് എയർ മാർഷൽ പങ്കജ് മോഹൻ സിൻഹയെ സ്വീകരിച്ചപ്പോൾ
മനാമ: ബഹ്റൈൻ പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പശ്ചിമ വ്യോമസേന കമാൻഡർ ഇൻ ചീഫ് എയർ മാർഷൽ പങ്കജ് മോഹൻ സിൻഹയെയും സംഘത്തെയും സ്വീകരിച്ചു. 19ാമത് മനാമ ഡയലോഗിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്ന് ഇരുവരും വിലയിരുത്തി. പ്രതിരോധ ഉദ്യോഗസ്ഥരുടെ പരിശീലനം ഉൾപ്പെടെ ഉഭയകക്ഷി പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ അവർ ചർച്ചചെയ്തു.
എയർ മാർഷൽ സിൻഹക്കൊപ്പം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം ജോയന്റ് സെക്രട്ടറി (ആംഡ് ഫോഴ്സ് ആൻഡ് പോളിസി), സത്യജിത് മൊഹന്തി, ബഹ്റൈനിലെ ഇന്ത്യൻ എംബസിയിലെ ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിങ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

