ദീപക് തണലിന് യാത്രയയപ്പ് നൽകി
text_fieldsദീപക് തണലിന് വോയ്‌സ് ഓഫ് ആലപ്പി നൽകിയ യാത്രയയപ്പ്
മനാമ: ദീർഘകാല പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന വോയ്‌സ് ഓഫ് ആലപ്പിയുടെ സ്ഥാപക അംഗവും, എന്റർടൈൻമെന്റ് സെക്രട്ടറിയും, ബഹ്റൈനിലെ ശ്രദ്ധേയ കലാകാരനുമായ ദീപക് തണലിന് വോയ്‌സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംഘടനയുടെ രക്ഷാധികാരികളായ സഈദ് റമദാൻ നദ്‌വി, അനിൽ യു കെ എന്നിവർ ചേർന്ന് സംഘടനയുടെ ഉപഹാരം നൽകി. അദ്ദേഹത്തിന്റെ പേരിലുള്ള 'തണൽ' പോലെ, കഴിഞ്ഞ കുറെ വർഷങ്ങളായി ബഹ്‌റൈൻ പ്രവാസി കൾ ഉൾപ്പടെ ഒട്ടേറെ ആളുകൾക്ക് അദ്ദേഹം തണലേകിയിട്ടുണ്ട് എന്ന് സഈദ് റമദാൻ നദ്‌വി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.
പ്രസിഡൻറ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. രക്ഷാധികാരി സോമൻ ബേബി, ട്രഷറർ ബോണി മുളപ്പാംപള്ളി, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അനൂപ് ശശികുമാർ, ഗിരീഷ് കുമാർ ജി, ജോഷി നെടുവേലിൽ, അജിത് കുമാർ, സന്തോഷ് ബാബു, ജഗദീഷ് ശിവൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരീഷ് മേനോൻ, നിതിൻ ചെറിയാൻ, സൈജു സെബാസ്റ്റ്യൻ, കെ.കെ ബിജു, സന്ദീപ് സാരംഗധരൻ, വനിതാവിഭാഗം ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോഓഡിനേറ്റർ ആശ സെഹ്റ എന്നിവർ അദ്ദേഹത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസകാലത്ത്, കലാ-സാംസ്കാരിക രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ദീപക് തണൽ നൽകിയ നിസ്വാർഥവും മാതൃകാപരവുമായ സംഭാവനകൾ എല്ലാവരും അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

