ബഹ്റൈനുമായുള്ളത് അഗാധമായ സ്നേഹബന്ധം -സൗദി കിരീടാവകാശി
text_fieldsസൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ
മനാമ: ബഹ്റൈനുമായി സൗദി അറേബ്യക്കുള്ളത് അഗാധമായ സ്നേഹ സാഹോദര്യ ബന്ധമാണെന്ന് സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. കഴിഞ്ഞദിവസം ജിദ്ദയിൽ വെച്ച് അറബ് പാർലമെന്റ് അധ്യക്ഷൻ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽ അസൂമിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനും സൗദിയും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറ്റവും മെച്ചപ്പെട്ട നിലയിലാണെന്ന് അദ്ദേഹം വിലയിരുത്തി. സൗദി, ബഹ്റൈൻ ഭരണാധികാരികൾ തമ്മിലുള്ള ബന്ധവും ഇഴയടുപ്പവും വിവിധ വിഷയങ്ങളിലുള്ള ഐക്യരൂപമായ നിലപാടുകളും ശ്രദ്ധേയമാണ്.
അറബ് പ്രശ്നങ്ങളിൽ ശക്തമായ നിലപാടുകൊണ്ട് വ്യതിരിക്തമാണ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദെന്ന് ആദിൽ അസൂമി വ്യക്തമാക്കി. മേഖലയിലുണ്ടാകുന്ന ചടുലമായ മാറ്റങ്ങൾക്കനുസരിച്ച് നിലപാടുകൾ നവീകരിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അറബ് മേഖലക്ക് കരുത്തുപകരാൻ അദ്ദേഹത്തിന്റെ നിലപാടുകളും പ്രവർത്തനങ്ങളും കാരണമായിട്ടുണ്ടെന്നും അസൂമി കൂട്ടിച്ചേർത്തു.

