Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി തൊഴിലാളികളുടെ...

പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ഇടിവ്

text_fields
bookmark_border
പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ഇടിവ്
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ) ക​ണ​ക്കു​ക​ളാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ 5,35,022 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ലു​ള്ള​ത്. 2019ലെ​ക്കാ​ൾ 9.7 ശ​ത​മാ​നം കു​റ​വാ​ണി​ത്​. 2019ൽ 5,92,233 ​ല​ക്ഷം ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളാ​ണ്​ രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​പാ​ദം സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും നേ​രി​യ കു​റ​വു​ണ്ടാ​യി.

1,52,678 ബ​ഹ്​​റൈ​നി തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ണ​ക്ക്​ പ്ര​കാ​ര​മു​ള്ള​ത്. അ​തേ​സ​മ​യം, തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷം 1,53,853 സ്വ​ദേ​ശി​ക​ൾ തൊ​ഴി​ൽ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 0.7 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന പാ​ദം 35,030 പു​തി​യ വ​ർ​ക്​ പെ​ർ​മി​റ്റു​ക​ളാ​ണ്​ എ​ൽ.​എം.​ആ​ർ.​എ അ​നു​വ​ദി​ച്ച​ത്. 19.6 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യ​ത്. പു​തി​യ വ​ർ​ക്​ പെ​ർ​മി​റ്റു​ക​ളി​ൽ 48.7 ശ​ത​മാ​ന​വും പ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളി​ൽ കു​റ​വു​ള്ള ചെ​റു​കി​ട സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം അ​നു​വ​ദി​ച്ച വ​ർ​ക്ക്​​ പെ​ർ​മി​റ്റു​ക​ളി​ൽ കൂ​ടു​ത​ലും കോ​ൺ​ട്രാ​ക്​​ടി​ങ്​ മേ​ഖ​ല​യി​ലാ​ണ്. 29.4 ശ​ത​മാ​നം വ​ർ​ക്ക്​​ പെ​ർ​മി​റ്റു​ക​ളാ​ണ്​ ഇൗ ​മേ​ഖ​ല​യി​ൽ ന​ൽ​കി​യ​ത്. വ്യാ​പാ​ര മേ​ഖ​ല​യി​ൽ 19.7 ശ​ത​മാ​ന​വും അ​ക്ക​മ​ഡേ​ഷ​ൻ, ഫു​ഡ്​ സ​ർ​വി​സ്​ മേ​ഖ​ല​യി​ൽ 11.5 ശ​ത​മാ​ന​വും അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം തൊ​ഴി​ലു​ട​മ​ക​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന്​ 33,605 വ​ർ​ക്ക്​​ പെ​ർ​മി​റ്റു​ക​ൾ റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം 16,468 തൊ​ഴി​ലാ​ളി​ക​ൾ പു​തി​യ തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ലേ​ക്ക്​ മാ​റി. ഇ​തി​ൽ 82.7 ശ​ത​മാ​ന​വും വ​ർ​ക്ക്​​ പെ​ർ​മി​റ്റു​ക​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ്.

തൊ​ഴി​ലു​ട​മ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ തൊ​ഴി​ൽ മാ​റി​യ​ത്​ 16.6 ശ​ത​മാ​ന​മാ​ണ്. മു​ൻ തൊ​ഴി​ലു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ മാ​റി​യ​ത്​ 0.7 ശ​ത​മാ​ന​മാ​ണ്. ബ​ഹ്​​റൈ​നി ജീ​വ​ന​ക്കാ​ര​െൻറ ശ​രാ​ശ​രി ശ​മ്പ​ള​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യും ഇ​ക്കാ​ല​യ​ള​വി​ലു​ണ്ടാ​യി. 2019 അ​വ​സാ​ന പാ​ദ​ത്തി​ൽ 528 ദീ​നാ​ർ ആ​യി​രു​ന്ന ശ​രാ​ശ​രി വേ​ത​നം 545 ദീ​നാ​ർ ആ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. 3.2 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ശ​മ്പ​ള​ത്തി​ലു​ണ്ടാ​യ​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​നി ജീ​വ​ന​ക്കാ​രു​ടെ ശ​രാ​ശ​രി ശ​മ്പ​ളം 3.2 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 447 ദീ​നാ​റും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1.6 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 705 ദീ​നാ​റു​മാ​യി.

2020 അ​വ​സാ​ന പാ​ദ​ത്തി​ലെ തൊ​ഴി​ൽ ക​ണ​ക്ക്​

•പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ 5,35,022

•ബ​ഹ്​​റൈ​നി​ക​ൾ 1,52,678

•പു​തി​യ വ​ർ​ക്ക്​​ പെ​ർ​മി​റ്റു​ക​ൾ 35,030

(കൂ​ടു​ത​ൽ വ​ർ​ക്ക്​​ പെ​ർ​മി​റ്റു​ക​ൾ

കോ​ൺ​ട്രാ​ക്​​ടി​ങ്​ മേ​ഖ​ല​യി​ൽ)

•ബ​ഹ്​​റൈ​നി ജീ​വ​ന​ക്കാ​ര​െൻറ

ശ​രാ​ശ​രി ശ​മ്പ​ളം 545 ദീ​നാ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrant workersexpatriate workers
News Summary - Decline in the number of migrant workers
Next Story